കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിച്ചിട്ടില്ലന്ന് സി.പി.എം

kodiyeri-balakrishnan-(47)_0കണ്ണൂര്‍: കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ സി.പി.എം ശ്രമിച്ചെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍െറ അഭിപ്രായം ശുദ്ധ അസംബന്ധമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.എം ഒരു ഘട്ടത്തിലും അങ്ങനെയൊരു നീക്കം നടത്തിയിട്ടില്ല. യു.ഡി.എഫിലെ ഒരാളെ എല്‍.ഡി.എഫ് മുഖ്യമന്ത്രിയാക്കുമെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല. ഇത്തരം കാര്യങ്ങള്‍ ആദ്യം എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യണം. പാര്‍ട്ടി സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചര്‍ച്ച ചെയ്യണം. പിന്നീട് പി.ബിയുടെ അനുമതി വാങ്ങണം. അതൊന്നും ഉണ്ടായിട്ടില്ല.

ജയിലില്‍ കഴിയുന്ന സി.പി.എം സംസ്ഥാന സമിതിയംഗം ജെയിംസ് മാത്യു എം.എല്‍.എയെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മഹത്യാ പ്രേരണാകുറ്റത്തിന് പൊലീസാണ് ജെയിംസ് മാത്യുവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. എന്നാല്‍, ഇതു പോലുള്ള മറ്റു കേസുകളിലൊന്നും അറസ്റ്റില്ല. മുന്നിയൂര്‍ സ്കൂള്‍ അധ്യാപകന്‍ അനീഷ് ആത്മഹത്യ ചെയ്ത കേസില്‍ സ്കൂള്‍ മാനേജര്‍ക്കെതിരെ കേസെടുത്തിട്ടില്ല. എം.എല്‍.എയെ ധൃതിപിടിച്ച് അറസ്റ്റ് ചെയ്തത് മാര്‍ച്ച് ആറിന് നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ പ്രതിപക്ഷ എം.എല്‍.എമാരെ മാറ്റിനിര്‍ത്താനാണ്.

അതേസമയം, കെ.എം. മാണിയുമായി ഒരുതരത്തിലുള്ള ബന്ധവും ഉണ്ടായിട്ടില്ലന്നും അത്തരത്തിലെ വാദങ്ങള്‍ അസംബന്ധമാണെന്നുമുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍െറ അഭിപ്രായം നല്ലതാണെന്ന് സി.പി.ഐ. എന്നാല്‍, അസംബന്ധം എന്ന വാക്ക് ഇടതുമുന്നണിയുടെ പരസ്പര വിശ്വാസത്തിന് യോജിച്ചതല്ല.

മുന്നണി കക്ഷികള്‍ തമ്മില്‍ ധാരണയും ഐക്യവും വിശ്വാസവും ആദരവും ഉണ്ടാകണം. അത് വളരെ ആവശ്യമാണ്. വളരെ ആവശ്യം വരുമ്പോള്‍ മാത്രമാണ് അസംബന്ധം പോലുള്ള വാക്കുകള്‍ ഉപയോഗിക്കുകയെന്ന് ബിനോയി വിശ്വം പറഞ്ഞു.

നിലപാടുകളില്‍ ഊന്നിനിന്നു കൊണ്ട് തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയാണ് സി.പി.ഐ ചെയ്തത്. അതിന് അസംബന്ധമെന്ന കടുത്ത വാക്ക് ഉപയോഗിച്ചല്ല പ്രതികരിക്കേണ്ടത്. പാര്‍ട്ടികള്‍ തമ്മിലെ ബന്ധത്തിന് ക്ഷതമേല്‍പിക്കുന്ന ഒന്നും സി.പി.ഐ ചെയ്തിട്ടില്ല. ഇരു പാര്‍ട്ടിയും തമ്മില്‍ തത്ത്വാധിഷ്ഠിത പുനരേകീരണമാണ് സി.പി.ഐ ആഗ്രഹിക്കുന്നത്. കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രചാരണം ശക്തമായപ്പോഴാണ് പന്ന്യന്‍ രവീന്ദ്രന്‍ പ്രതികരിച്ചത്. മാണിക്ക് എല്‍.ഡി.എഫില്‍ വരാന്‍ ഒരു യോഗ്യതയുമില്ലന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment