കനത്ത മഞ്ഞുവീഴ്ചയിലും അവര്‍ക്ക് “പ്രണയ സാഫല്യം”

wedding 4ഫോര്‍ട്ട്‌വര്‍ത്ത് (ടെക്സസ്): നോര്‍ത്ത് ടെക്സസില്‍ ഈ ആഴ്ചയില്‍ അപ്രതീക്ഷിതമായുണ്ടായ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വിദ്യാലയങ്ങളും, ഗവണ്മെന്റു സ്ഥാപനങ്ങളും അടഞ്ഞു കിടന്നപ്പോഴും, മുന്‍‌കൂട്ടി നിശ്ചയിച്ച വിവാഹം തടസ്സപ്പെടുത്തുവാന്‍ മഞ്ഞുവീഴ്ചയ്ക്കായില്ല.

വെളുത്ത പരവതാനി വിരിച്ചതുപോലെ കുമിഞ്ഞു കൂടിയ മഞ്ഞില്‍ വിവാഹമണ്ഡപമൊരുക്കി വരന്‍ ക്ലെഷല്‍‌ബേണ്‍ പ്രതിശ്രുത വധു ടിഫിനിയെ ‘ഭാര്യയായി സ്വീകരിക്കുന്നു’ എന്ന മുഖ്യ കാര്‍മ്മികന്‍ ചൊല്ലിക്കൊടുത്ത പ്രതിജ്ഞാ വാചകം ഏറ്റുപറഞ്ഞപ്പോള്‍ എത്തിച്ചേര്‍ന്നിരുന്ന കുടുംബാംഗങ്ങള്‍ക്കും, സുഹൃത്തുക്കള്‍ക്കും മറക്കാനാവാത്ത സുന്ദര മുഹൂര്‍ത്തമാണ് സമ്മാനിച്ചത്.

“വിവാഹ തിയ്യതി നിശ്ചയിക്കുമ്പോള്‍ തന്നെ ഫെബ്രുവരിയില്‍ ഇത്തരം കാലാവസ്ഥ പ്രതീക്ഷിച്ചതാണെങ്കിലും, ഇത്രയും മോശമാകുമെന്ന് കരുതിയില്ല…”- ടെക്സസില്‍ ജനിച്ചു വളര്‍ന്ന ടിഫനി പറഞ്ഞു.

മകളുടെ കൈ ചേര്‍ത്ത് പിടിച്ച് വരനെ ഏല്പിക്കുന്നതിന് മഞ്ഞിലൂടെ നടന്നുനീങ്ങിയ പിതാവ് തെന്നി വീഴാതിരിക്കാന്‍ കൗബോയ് ഷൂവാണ് ധരിച്ചിരുന്നത്.

“പരസ്പരം സ്നേഹിച്ച് വിവാഹ തിയ്യതിയും നിശ്ചയിച്ച് ക്രമീകരണങ്ങള്‍ നടത്തിയതിനെ പരാജയപ്പെടുത്താന്‍ പ്രകൃതിയെ അനുവദിച്ചുകൂടാ…” – വരന്‍ ക്ലെ പറഞ്ഞു. വിവാഹാത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ജനിക്കാനിരിക്കുന്ന കുട്ടികളോടു പറയണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തണുത്തുറഞ്ഞ അന്തരീക്ഷത്തിലും പരിഭവമില്ലാതെ വിവാഹം ആസ്വദിക്കുവാന്‍ എത്തിച്ചേര്‍ന്നവര്‍ക്കായി എന്നതാണ് മറക്കാനാവാത്ത അനുഭവമെന്ന് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരും അഭിപ്രായപ്പെട്ടു.

wedding1 wedding2 wedding3

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment