സേതുവിനെ എന്‍.ബി.ടി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കി

sethu.jpg.image.784.410ന്യൂഡല്‍ഹി: നാഷണല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മലയാളി എഴുത്തുകാരന്‍ സേതുവിനെ നീക്കി. ആര്‍.എസ്.എസ് മുഖപത്രമായ പാഞ്ചജന്യത്തിന്‍െറ മുന്‍ പത്രാധിപര്‍ ബല്‍ദേവ് ശര്‍മയാണ് പുതിയ ചെയര്‍മാന്‍. മാനവശേഷി വികസന മന്ത്രാലയ ജോയന്‍റ് സെക്രട്ടറിയാണ് സേതുവിന്‍െറ രാജി ആവശ്യപ്പെട്ടത്. നിയമനത്തിലും നീക്കം ചെയ്യുന്നതിലും ഭരണകൂടത്തിന് തീരുമാനം എടുക്കാമെന്നിരിക്കെ എതിര്‍ത്തു നില്‍ക്കുന്നതില്‍ അര്‍ഥമില്ല്ലെന്നു കണ്ട് താന്‍ രാജിക്കത്ത് ഇ-മെയില്‍ ചെയ്യുകയായിരുന്നുവെന്ന് സേതു പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം ശരികേടാണ്. തന്‍േറത് രാഷ്ട്രീയ നിയമനം ആയിരുന്നില്ലെന്നും ഈ സ്ഥാനത്തിനായി ഒരു നേതാവിനെയും സമീപിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വരുന്ന സെപ്റ്റംബര്‍ 12നാണ് അദ്ദേഹത്തിന്‍െറ കാലാവധി പൂര്‍ത്തിയാവുക. നേരത്തേ ആര്‍.എസ്.എസിലെ ചേരിപ്പോരിനിടെ മോദിപക്ഷത്ത് നിലയുറപ്പിച്ചതിന്‍െറ പേരില്‍ പാഞ്ചജന്യം പത്രാധിപസ്ഥാനത്തു നിന്നു നീക്കം ചെയ്യപ്പെട്ടയാളാണ് ശര്‍മ.

Print Friendly, PDF & Email

Leave a Comment