ബ്രോങ്ക്‌സ്‌ ദേവാലയത്തില്‍ ഫാ. ഡേവീസ്‌ ചിറമ്മേല്‍ നയിക്കുന്ന നോമ്പുകാല ധ്യാനം

image (4)ന്യൂയോര്‍ക്ക്‌: ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച്‌ 18,19,20,21 (ബുധന്‍, വ്യാഴം, വെള്ളി, ശനി) തീയതികളില്‍ നടക്കും. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വൈകിട്ട്‌ 5 മണി മുതല്‍ 10 വരേയും, വെള്ളി, ശനി ദീവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരേയുമാണ്‌ ധ്യാനം.

അവയവദാനത്തിലൂടെ ലോകത്തിന്‌ മാതൃകയായ റവ.ഫാ ഡേവീസ്‌ ചിറമ്മേലാണ്‌ ധ്യാനത്തിന്‌ നേതൃത്വം നല്‍കുന്നത്‌. ജോബി കിടാരത്തിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാനശുശ്രഷ നിര്‍വഹിക്കും. ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്‌.

ധ്യാനത്തില്‍ പങ്കെടുത്ത്‌, ആത്മവിശുദ്ധിയോടുകൂടി പീഡാനുഭവ വാരത്തിലേക്ക്‌ പ്രവേശിക്കുവാന്‍ എല്ലാ വിശ്വാസികളേയും വികാരി ഫാ. ജോസ്‌ കണ്ടത്തിക്കുടി ബ്രോങ്ക്‌സ്‌ ദേവാലയത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നു.

Print Friendly, PDF & Email

Leave a Comment