Flash News

‘നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍’ (NAMY) ഒരുക്കങ്ങള്‍ ആരംഭിക്കുന്നു

March 6, 2015 , അനില്‍ പെണ്ണുക്കര

namy-1നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്കായി പ്രവാസികളുടെ സ്വന്തം ചാനല്‍ ‘പ്രവാസി ചാനല്‍’ ‘നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍ 2015’നെ കണ്ടെത്താനുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നു. നിരവധി വര്‍ഷങ്ങളായി നോര്‍ത്ത് അമേരിക്കയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച അമേരിക്കന്‍ മലയാളി ആര്? മികച്ച മലയാളിയെ കണ്ടെത്താന്‍ ഒരു സുവര്‍ണ്ണാവസരമാണ് പ്രവാസി ചാനല്‍ തുറന്നിടുന്നത്.

അമേരിക്കയിലെ സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹ്യ, സംഘടനാ, മേഖലകളില്‍തങ്ങളുടെതായ വ്യെക്തിമുദ്ര പതിപ്പിച്ച പ്രശസ്തരായ 11 പേരെ പ്രവാസി ചാനല്‍ നോമിനെറ്റ് ചെയ്യുന്നതും അവരില്‍ നിന്ന് ഒരാളെ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കുകയും ചെയ്യാവുന്നതാണ്.

ലോകത്തില്‍ എവിടെ നിന്നും ഓണ്‍ലൈന്‍ വഴി ആര്‍ക്കും വോട്ട് ചെയ്യാവുന്ന വിപുലമായ സംവിധാനം ഒരുക്കി കഴിഞ്ഞതായി ഇതിന്റെ സംഘാടകര്‍ പറഞ്ഞു. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരു ഐ പി അഡ്രസില്‍ നിന്നോ ഒരു ഇമെയിലില്‍ നിന്നോ ഒരാള്‍ക്ക് ഒരു തവണയേ വോട്ടു ചെയ്യാന്‍ സാധിക്കൂ എന്നത് പ്രത്യേകം എടുത്തു പറയുന്നു.

ജീവിതമാര്‍ഗ്ഗം തേടി അമേരിക്കയിലെത്തിയവര്‍ക്ക് മാതൃഭാഷയുടെ മണികിലുക്കം പകര്‍ന്നു കൊടുത്തവര്‍, മലയാളി മനസ്സിനേയും അവരുടെ ജീവല്‍ പ്രശ്‌നങ്ങളേയും അറിഞ്ഞു പ്രതികരിച്ചവര്‍, ദുരന്തങ്ങളുടെ സന്നിഗ്ദ്ധഘട്ടങ്ങളില്‍ കഴിവും ആര്‍ജ്ജവും പ്രകടിപ്പിച്ച് മലയാളിക്ക് ഒപ്പം നിന്നവര്‍, കലാരംഗത്ത് ആത്മാര്‍ത്ഥമായ മനസ്സോടെ പ്രവര്‍ത്തിച്ചവര്‍, മലയാള ഭാഷയ്ക്ക് ലോക ശ്രേഷ്ഠഭാഷയുടെ മാധുര്യം പകര്‍ന്ന് നല്‍കിയവര്‍…. തുടങ്ങി വിവിധ മേഖലകളിലെ പ്രഗത്ഭരെയാണ് പ്രവാസി ചാനല്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്.

അമേരിക്കന്‍ മലയാളികളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നാമൊക്കെ വിചാരിക്കുന്നത് ധനാഢ്യര്‍, സന്തുഷ്ടര്‍, പ്രശ്‌നരഹിതര്‍, മഹാഭാഗ്യവാന്‍മാര്‍ എന്നൊക്കെയാണ്. എന്നാല്‍ മനുഷ്യന്‍ എന്ന നിലയില്‍ ഈ ലോകത്തിന്റെ എല്ലാ പ്രവണതകള്‍ക്കും വിധേയരാണ് അവര്‍. അവര്‍ക്ക് ദുഃഖമുണ്ട്, നഷ്ടമുണ്ട്, സ്‌നേഹമുണ്ട്, തൊഴിലില്‍, കിടമത്സരമുണ്ട്, സാമൂഹ്യമായ അന്തസ്സ് അനിവാര്യമായ ആവശ്യങ്ങളുമുണ്ട്. എല്ലാറ്റിനും ഉപരി കുടുംബമുണ്ട്. അവിടെ അതിന്റേതായ പ്രശ്‌നങ്ങളുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്ക് നടുവില്‍ നിന്നാണ് അവര്‍ ഓരോരുത്തരുടേയും സാമൂഹ്യ, സാംസ്‌കാരിക, സംഘടനാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതിനിടയില്‍ സാമൂഹ്യ പ്രവര്‍ത്തനത്തിന് അവസരം ലഭിക്കുമ്പോള്‍ അത് മലയാളി സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്കായി എങ്ങനെ ഉപയോഗിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരു തിരഞ്ഞെടുക്കലിനായി നിങ്ങളുടെ മുന്‍പിലേക്ക് പ്രഗത്ഭരായ കുറേ നല്ല മനുഷ്യരെ അവതരിപ്പിക്കുന്നത്.

തെരഞ്ഞെടുക്കല്‍ നിങ്ങള്‍ക്കുള്ളതാണ്. ഞങ്ങള്‍ക്ക് നോര്‍ത്ത് അമേരിക്കന്‍ മലയാളികളിലുള്ള വിശ്വാസമാണ് ഇത്തരമൊരു തെരഞ്ഞെടുക്കലിന് പ്രവാസി ചാനലിനെ പ്രേരിപ്പച്ചത്. മലയാളികള്‍ക്കായി പ്രവാസി ചാനല്‍ അതിന്റെ ദൃശ്യജാലകം തുറന്നിട്ട് നിരവധി വര്‍ഷങ്ങള്‍ ആയി എങ്കിലും അമേരിക്കന്‍ മലയാളികള്‍ ഞങ്ങള്‍ക്ക് നല്‍കിയിട്ടുള്ള സ്‌നേഹവും, ആത്മാര്‍ത്ഥതയും, വിശ്വാസവും യുഗങ്ങളുടെ ബന്ധമാണ് സമ്മാനിക്കുന്നത്.

അംഗീകാരങ്ങള്‍ വിലകൊടുത്ത് വാങ്ങുന്ന ഒരു സമൂഹത്തില്‍ ഒരു മൗസ്‌ക്ലിക്കില്‍ നോര്‍ത്ത് അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ തന്റെ മികവു കാട്ടിയ ആളെ തിരഞ്ഞെടുക്കുവാനുള്ള അവസരം ലഭിക്കുമ്പോള്‍ സത്യസന്ധത, പ്രവര്‍ത്തനമികവ്, അഴിമതി രഹിത പ്രവര്‍ത്തനം തുടങ്ങി നന്മയുടെ എല്ലാ വശങ്ങളും നിങ്ങളുടെ മനസ്സിലേക്ക് പ്രസ്തുത വ്യക്തിയെക്കുറിച്ച് കടന്നു വരണം.

ഓണ്‍ലൈന്‍ വോട്ടിംഗ് സംവിധാനം ഉടന്‍ അറിയിക്കുന്നതും, ഇത് തുടങ്ങിയാല്‍ എല്ലാ 2 ആഴ്ച കൂടുമ്പോഴും ആര് മുന്നേറുന്നു എന്ന് പ്രവാസി ചാനല്‍ ന്യൂസ്‌ വഴിയും എല്ലാ മാധ്യമങ്ങള്‍ വഴിയും അറിയിക്കുന്നതായിരിക്കും.

ഏകദേശം മൂന്നു മാസം ഓണ്‍ലൈന്‍ വോട്ടിങ്ങിനുള്ള സംവിധാനം ഉണ്ടായിരിക്കുന്നതാണ്. മെയ്‌ അവസാനമോ ജൂണ്‍ ആദ്യവാരമോ ന്യൂ യോര്‍ക്കില്‍ വച്ച് നടക്കുന്ന വിപുലമായ ഒരു പരിപാടിയിൽ വച്ച് അവാര്‍ഡ്‌ ജേതാവിനെ ആദരിക്കുന്നതായിരിക്കും. മലയാള സിനിമയിലെയും, കേരള രാഷ്ട്രീയത്തിലെയും അതികായകരും അമേരിക്കന്‍ രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന വേദിയിലായിരിക്കും അവാര്‍ഡ്‌ നല്‍കുക. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.

ഇതിന്റെ സുഗമമായ നടത്തിപ്പിനായി ഒരു അഡ്വൈസറി കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്, അവരായിരിക്കും ഇതിന്റെ ഫൈനല്‍ തീരുമാനങ്ങള്‍ എടുക്കുക. ഇതില്‍ പ്രമുഖരായ CPA കളും ഉള്‍പ്പെടും. സുതാര്യമായ നിബന്ധനകളിലൂടെ മാത്രമായിരിക്കും ഇത് നടത്തുക. പ്രവാസി ചാനല്‍ തിരഞ്ഞെടുത്ത പേരുകള്‍ ഉടന്‍ അമേരിക്കന്‍ മലയാളികള്‍ക്കായി നോമിനേറ്റ് ചെയ്യുന്നതായിരിക്കും.

‘നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍ 2015’ (NAMY)യെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ പ്രവാസി ചാനലിന്റെ നമ്പറില്‍ വിളിക്കുക: 1-908-345-5983. അല്ലെങ്കില്‍ ഇമെയില്‍: namy@pravasichannel.com


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top