Flash News

“ദൈവം ഉണ്ടല്ലോ സാര്‍”; അതെ, “ഗോഡ് വില്‍ ഹെല്‍പ് യു”

March 6, 2015 , സ്വന്തം ലേഖകന്‍

phoneമുന്‍ ഡി.ജി.പി കൃഷ്ണമൂര്‍ത്തിയും മുന്‍ തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ജേക്കബ് ജോബും തമ്മിലുള്ള സംഭാഷണം. ചീഫ് വിപ്പ് പി.സി ജോര്‍ജ് മാധ്യമങ്ങള്‍ക്ക് കൈമാറിയത്:

മൂര്‍ത്തി -ഹലോ
ജോബ് -കൃഷ്ണമൂര്‍ത്തി സാറല്ലേ.
മൂര്‍ത്തി -അതെ കൃഷ്ണമൂര്‍ത്തിയാണ്.
ജോബ് -ഞാന്‍ ജേക്കബ് ജോബാണ് സാര്‍, എസ്.പി.
മൂര്‍ത്തി -എന്താ ജേക്കബ് ജോബ്, ഞാന്‍ അങ്ങനെ പറഞ്ഞിട്ടും ഇവരിങ്ങനെ ചെയ്തല്ലോ.
ജോബ് -അത് അദ്ദേഹത്തിനെന്തോ സാര്‍, ഇദ്ദേഹം അന്ന് വിളിച്ചത്, ഞാന്‍ പറ്റുമെങ്കില്‍ ചെയ്യാനാ പറഞ്ഞത്. ഞാന്‍ ആ സി.ഐ.യുടെ അടുത്ത് അതാ പറഞ്ഞത്. സത്യം എന്താ ഉള്ളത് അത് നോക്കിയിട്ട് പറഞ്ഞാല്‍ മതി എന്ന്. എന്നെ വിളിച്ച ആളുകളോട് ഞാന്‍ അതാ പറഞ്ഞത്. മീഡിയക്കാര്‍ മുഴുവന്‍ ഇതിനുപുറകേ നില്‍ക്കുന്നതുകൊണ്ട് ബുദ്ധിമുട്ടാണെന്ന് അന്നേ പറഞ്ഞിരുന്നു. എന്നാല്‍ ശരിയെന്ന് അന്നേ പറഞ്ഞല്ലോ സാര്‍.
ജോബ് -ഇത് വേറെ മിനിസ്റ്ററുടെ താല്‍പര്യമൊന്നുമല്ലല്ലോ സാര്‍.
മൂര്‍ത്തി -അല്ല, അല്ല, ഇത് മിനിസ്റ്ററുടെ താല്‍പര്യമല്ല. ഇതു നമ്മുടെ സ്വാമിയുടേത്. സ്വാമിക്ക്, ഇങ്ങനെ ആര്‍ക്കെങ്കിലും ലെറ്റര്‍ വന്നാല്‍. നമ്മുടെ ജോസിനെ ഇവിടെന്ന് പറഞ്ഞുവിട്ടിട്ടുണ്ട്. അവര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് നിങ്ങള്‍ അവനെ മുറിയില്‍ ഇരുത്തിയിട്ട് ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്തെന്നാണ്.
ജോബ് -അരമണിക്കൂര്‍ സാര്‍.
മൂര്‍ത്തി -അതെ, അതെ. അപ്പോള്‍ അവിടെ അന്വേഷണ ഉദ്യോഗസ്ഥരാരും ഇല്ലായിരുന്നു. അത് വലിയ തെറ്റായിട്ടാണ് അവര്‍ ചിത്രീകരിച്ചത്. നിങ്ങള്‍ അവനെ എന്‍റര്‍ടൈന്‍ ചെയ്തു. അപ്പോള്‍ അവിടെ എന്താ സംഭവിച്ചതെന്ന് മറ്റുദ്യോഗസ്ഥര്‍ക്ക് ഒരു സംശയം നിലനില്‍ക്കുന്നു. പൊലീസുകാര്‍ക്കെല്ലാം ഊഹാപോഹമാണ്. നിങ്ങള്‍ തമ്മിലെന്തോ ഒരു ട്രാന്‍സാക്ഷന്‍ നടന്നെന്ന്. റിപ്പോര്‍ട്ടിലതാണ്.
ജോബ് -സര്‍, അതിനകത്ത് ആക്ച്വല്‍ സംഭവം എന്നാന്നാല്‍… സര്‍… ഇവരെ ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസര്‍മാര്‍ ബംഗളൂരുവില്‍ കൊണ്ടുപോയില്ലേ സാര്‍
അവര്‍ ഇവരെ ബംഗളൂരുവില്‍ കൊണ്ടുപോയത് സുഖവാസത്തിനാണെന്ന് പറഞ്ഞ് മീഡിയയില്‍ വന്നു. അന്നേ, ഞാന്‍ അവരെ വിളിച്ചുപറഞ്ഞതാ നിങ്ങളുടെ പുറകേ മീഡിയ ഉണ്ട്. സൂക്ഷിച്ചു പോകണമെന്നൊക്കെ
മൂര്‍ത്തി -ഹാ ഹാ ഹാ
ജോബ് -മീഡിയക്കാര്‍ എന്നെ വന്ന് കണ്ടിട്ടു പറഞ്ഞു. കസ്റ്റഡിയില്‍ കിടക്കേണ്ടവന്‍ സ്റ്റാര്‍ ഹോട്ടലിലാ കിടക്കുന്നത്. സി.ഐയും മറ്റും അവനെ വിലങ്ങില്ലാതെ കൊണ്ടുനടക്കുകയാണ്. അവന്‍ ഓരോ മണിക്കൂറും ഡ്രസ് മാറുന്നു എന്നൊക്കെ. എന്നിട്ട് ഇവര്‍ ഇവിടെയെത്തിയപ്പോള്‍ ഞാന്‍ വിളിപ്പിച്ചു. ഞാന്‍ അങ്ങോട്ട് വരാമെന്ന് പറഞ്ഞപ്പോള്‍ സി.ഐ പറഞ്ഞു. വേണ്ട സാര്‍. ഞങ്ങള്‍ അങ്ങോട്ട് വരാമെന്ന്. ഞാന്‍ പറഞ്ഞു ശരിയെന്ന്. അവര് വന്നപ്പോള്‍ ഞാന്‍ ചോദ്യം ചെയ്യാമെന്ന് പറഞ്ഞു. ഞാന്‍ ഈ കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു. അവര്‍ ഇക്കാര്യങ്ങളൊക്കെ നിഷേധിച്ചു. പിന്നീടാണ് അറിഞ്ഞത്. അവന്‍ പറഞ്ഞതൊക്കെ കള്ളമാണ്. സ്റ്റാര്‍ ഹോട്ടലില്‍നിന്നാണ് ഭക്ഷണം കഴിച്ചതെന്നൊക്കെ പിന്നീട് പൊലീസുകാര്‍ പറഞ്ഞു സാര്‍ എന്നിട്ടവന്‍ എന്നോടുപറഞ്ഞു ഇതെഴുതുന്നയാള്‍ എന്നോട് കാശ് ചോദിച്ചു. ഞാനാ ഇതെഴുതുന്നത്. ഞാന്‍ വിചാരിച്ചാല്‍ നിന്നെ രക്ഷിക്കാമെന്നും അയാള്‍ പറഞ്ഞു. അഞ്ചു ലക്ഷമാണ് അവനോട് ആവശ്യപ്പെട്ടത്. ഞാന്‍ ചോദിച്ചു വേറെ ആര്‍ക്കൊക്കെ കാശ് കൊടുത്തെന്ന് ചോദിച്ചു. എല്ലാവര്‍ക്കും കൊടുത്തെന്ന് മറുപടി പറഞ്ഞു. അവരുടെ പേര് ചോദിച്ചപ്പോള്‍ പറയില്ലെന്ന് പറഞ്ഞു. അവര്‍ എന്നെ രക്ഷിക്കുന്നവരാണെന്നായിരുന്നു മറുപടി. കമീഷണര്‍ ഒരാളുടെ നിര്‍ബന്ധംകൊണ്ടാണ് തന്നെ കഷ്ടപ്പെടുത്തുന്നതെന്ന് പൊലീസുകാര്‍ പറഞ്ഞതായി അവന്‍ എന്നോടുപറഞ്ഞു.
മൂര്‍ത്തി -ഉം ഉം
ജോബ് -ഇതിനിടെ ഞാന്‍ ചോദിച്ചു. നീ ഒരുത്തനെ ഇടിച്ചു റെഡിയാക്കിയിട്ട് എങ്ങനെ രക്ഷപ്പെടുമെന്ന്. അവന്‍ ചത്തില്ലല്ലോ ഞാന്‍ രക്ഷപ്പെടുമെന്ന് അവന്‍ പറഞ്ഞു. ഇതിനിടെ എ.സി.പി അഡ്മിനിസ്ട്രേഷന്‍ വന്നു, സി.ഐ വന്നുകയറി. ഇതിനിടെ എവിടെയാണ് സാര്‍ ഞാന്‍ രഹസ്യമായി ഇടപാട് നടത്തിയത്. കൊണ്ടുപോയ ഉദ്യോഗസ്ഥരെക്കുറിച്ചാണ് ചോദിച്ചറിഞ്ഞത്. അവരുടെ സാനിധ്യത്തില്‍ അത് ചെയ്യാനാകില്ലല്ലോ.
മൂര്‍ത്തി -ഉം ഉം ഉം. അവര്‍ പറയുന്നത്, ഒരു ഡിവൈ.എസ്.പിയെ പോലും ഇരുത്തിയില്ലെന്നാണ്.
ജോബ് -സര്‍ അവരെല്ലാം ഇവന്‍െറ കൈയില്‍ നിന്ന് കാശ് വാങ്ങിയതാണ്.
മൂര്‍ത്തി -ഉം ഉം ഉം… അവിടത്തെ പാര്‍ട്ടിയിലുള്ള ആരോ നിങ്ങള്‍ക്കെതിരെ മിനിസ്റ്ററെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ വലിയ കാശ് വാങ്ങിയെന്നൊക്കെയാണ് മന്ത്രിയെ ആരൊക്കെയോ ധരിപ്പിച്ചത്. ഞാന്‍ അല്ല എന്ന് പറഞ്ഞപ്പോള്‍ മിനിസ്റ്റര്‍ എതിര്‍ത്തു.
ജോബ് -അല്ല സാര്‍, ജെയ്സണ്‍ എന്ന മാതൃഭൂമി റിപ്പോര്‍ട്ടറാണ് ഇങ്ങനെ വാര്‍ത്തകള്‍ കൊടുത്തത്. ഞാന്‍ അവിടെ പോയിട്ട് അഞ്ചര മാസമായി. ഇന്നേവരെ ഞാന്‍ ആരുടേയും കൈയില്‍ നിന്ന് അഞ്ച് പൈസക്ക് ചായ വാങ്ങിക്കുടിച്ചിട്ടില്ല
മൂര്‍ത്തി -നിങ്ങള്‍ പാര്‍ട്ടിക്കാരെ ആരെയെങ്കിലും വിളിച്ച് കാര്യം ശരിയാക്കിയെടുക്കാന്‍ നോക്ക്. ഇതിനൊന്നും തെളിവില്ലല്ലോ. വെറും ഊഹാപോഹങ്ങളല്ലേ.
ജോബ് -അതെ സാര്‍
മൂര്‍ത്തി -നിങ്ങളോട് ജോസിനെന്താ ഇത്ര വിരോധം?
ജോബ് -അദ്ദേഹം ഡി.ജി പറഞ്ഞിട്ട് ചെയ്തതാകാം സാര്‍.
മൂര്‍ത്തി -ഡി.ജി നേരിട്ട് ഇവിടെ രണ്ടുതവണ വന്നിരുന്നു. വേറെന്തോ മീറ്റിങ് അറ്റന്‍റ് ചെയ്യാന്‍. അദ്ദേഹം ജോസുമായി ചര്‍ച്ചചെയ്തിരുന്നു. അദ്ദേഹം റിപ്പോര്‍ട്ട് ചോദിച്ചു. അങ്ങനെ ഡി.ജി റിപ്പോര്‍ട്ട് നേരിട്ട് വാങ്ങി. എന്നെ കാണാതെ അദ്ദേഹം നേരിട്ട് വിളിച്ചുവരുത്തുകയായിരുന്നു. പിന്നീട് എന്നെ അദ്ദേഹത്തിന്‍െറ ഓഫിസിലേക്ക് വിളിപ്പിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, മൂര്‍ത്തി ഇത് അര്‍ജന്‍റായതിനാല്‍ നേരിട്ട് ഫയല്‍ വിളിപ്പിക്കുകയായിരുന്നു. അപ്പോള്‍ ഞാന്‍ ചെന്നിത്തല സാറിനെ ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞു ഞാന്‍ ബോംബെക്ക് പോകുന്നില്ല. ബംഗളൂരുവില്‍ പോവുകയാണ്. അതിനുമുമ്പ് ഇയാള്‍ക്ക് ശിക്ഷവാങ്ങിക്കൊടുക്കണമെന്ന്.
ജോബ് -സര്‍ ഞാന്‍ ഒരു എസ്.പി അല്ലേ സാര്‍. ഡ്രൈവറൊന്നുമല്ലല്ലോ.
മൂര്‍ത്തി -അതെയതേ, യു ആര്‍ ആന്‍ ഐ.പി.എസ് ഓഫിസര്‍
ജോബ് -എന്നോട് മാതൃഭൂമി വാര്‍ത്തയെക്കുറിച്ചുള്ള പ്രതികരണം മാത്രമാണ് ചോദിച്ചത്. മറ്റുകാര്യങ്ങളൊന്നും വിശദീകരിക്കാന്‍ അനുവദിച്ചില്ല. എന്നാല്‍ മറ്റുള്ളവരോട് അതൊന്നുമല്ല ചോദിച്ചത്. എന്‍െറ സ്റ്റേറ്റ്മെന്‍റ് എടുത്തിട്ട് അതനുസരിച്ചാണ് മറ്റുള്ളവരോട് ചോദിച്ചത്. എനിക്ക് സംസാരിക്കാന്‍ അവസരം തന്നില്ല. കാശുവാങ്ങിയ ഉദ്യോഗസ്ഥരെ കുറിച്ചെല്ലാം ഞാന്‍ മൊഴിനല്‍കി. എന്നാല്‍ ഇതൊന്നും സംബന്ധിച്ച സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടൊന്നും വാങ്ങിയില്ല.
മൂര്‍ത്തി -ഉം ഉം
ജോബ് -സര്‍ ഡി.ജി.പി അദ്ദേഹത്തിന് എന്നോടുള്ള വിരോധമെന്നുപറഞ്ഞാല്‍ നേരത്തെ വൈദീശ്വരന്‍ എന്നൊരാളിന്‍െറ കേസ് എന്നോട് കോംപ്രമൈസ് ചെയ്യാന്‍ പറഞ്ഞു.
മൂര്‍ത്തി -വൈദീശ്വരന്‍, ആ… നമ്മുടെ സെക്യൂരിറ്റി
ജോബ് -സര്‍ രണ്ടരക്കോടി കൊടുത്താല് …
മൂര്‍ത്തി -അവന്‍ ഇന്നലെ ഇവിടെ വന്നിരുന്നു. മിനിയാന്ന് ഇവിടെ വന്നിരുന്നു. അവന്‍െറ കൂടെ ഒരു തല്ലിപ്പൊള്ളി കൂടെയുണ്ടായിരുന്നു. ആ… രാജേന്ദ്രന്‍. അവര്‍ രണ്ടുപേരും ഡി.ജിയുടെ അടുത്ത് ഒരുമണിക്കൂര്‍ ഇരുന്നു. ഞാന്‍ ഇടക്ക് കയറിയപ്പോള്‍ എന്തോ സംസാരിക്കുകയായിരുന്നു. അപ്പോള്‍ അവന്മാരായിരിക്കും ഇതിനുപിറകില്‍.
ജോബ് -അതെ സാര്‍, അവന്മാരാണ് ഇതിനുപിന്നില്‍. എന്നോട് ഡി.ജിക്ക് ഇത്രയും വൈരാഗ്യംവരാന്‍ കാരണം അവനാണ്. അവന്‍െറ കൗണ്ടര്‍ പാര്‍ട്ടിക്ക് രണ്ടരക്കോടി കൊടുക്കാനുണ്ട്. അവനെതിരെ വേറെ പെണ്ണുകേസുമുണ്ട്. ആ കേസ് അവിടത്തെ ഈസ്റ്റ് സി.ഐ അന്വേഷിക്കുന്നുണ്ട്. ആ കേസ് കോംപ്രമൈസ് ചെയ്യണമെന്നാ ഡി.ജി.പി എന്നോട് ആദ്യം വിളിച്ചുപറഞ്ഞത്. ഞാന്‍ അത് രണ്ടു മൂന്ന് പ്രാവശ്യം നോക്കി. അവര്‍ അതിന് വില്ലിംഗല്ല. വേറൊരു മിനിസ്റ്ററും എന്നെ വിളിച്ചിരുന്നു. ഒടുവില്‍ രണ്ടരക്കോടി കൊടുത്താല്‍ കോംപര്‍മൈസ് ചെയ്യാമെന്ന് പറഞ്ഞു. ഞാന്‍ അത് ഡി.ജിയെ അറിയിച്ചു. അദ്ദേഹം എന്നോടുപറഞ്ഞു ഞാന്‍ അതിനല്ലല്ലോ നിങ്ങളോട് പറഞ്ഞത്. നിങ്ങള്‍ വിചാരിച്ചാല്‍ ഒരു കേസ് കോംപര്‍മൈസ് ചെയ്യാന്‍ പറ്റില്ലേയെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ഇത് വമ്പന്‍ പാര്‍ട്ടികള്‍ തമ്മിലുള്ള ഡീലാണെന്നും നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും പറഞ്ഞു.
മൂര്‍ത്തി -ഉം ഉം
ജോബ് -അത് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അതാണ് അദ്ദേഹത്തിന് എന്നോട് ആകെയുള്ള വിരോധം
മൂര്‍ത്തി -അവനെന്തോ പറഞ്ഞ് നുണ പറഞ്ഞുകൊടുത്തിട്ടുണ്ട്. അവനോട് നിങ്ങള്‍ കൈക്കൂലി എന്തോ ആവശ്യപ്പെട്ടന്നാണ് അവന്‍ ഡി.ജിയെ ധരിപ്പിച്ചതെന്ന് തോന്നുന്നു
ജോബ് -ഇല്ല സാറേ, അവനെ ഞാന്‍ എന്‍െറ റൂമില്‍ കയറാന്‍ സമ്മതിച്ചിട്ടില്ല. അവന്‍െറ ആദ്യപരാതി അതായിരുന്നു. അവനെ റൂമില്‍ കയറാന്‍ സമ്മതിക്കുന്നില്ലെന്ന്. അവിടുള്ള പൊലീസുകാരൊക്കെ പറഞ്ഞു. സാറേ ഇവന്‍ കുഴപ്പക്കാരനാണെന്ന്. അതുകൊണ്ട് ഞാന്‍ അവനെ കേറ്റര്‍ ചെയ്തിട്ടില്ല. വൈകീട്ട് വെള്ളമടിച്ച് എന്നെ ചീത്തവിളിക്കാന്‍ തുടങ്ങി. പിന്നെ ഫോണെടുക്കാതായി. അവന്‍ അന്നുമുതല്‍ എനിക്കെതിരെ ആപ്പുമായി നടക്കുകയാണ്.
മൂര്‍ത്തി -അവന്മാരെ ഞാന്‍ ഇന്നലെ കണ്ടു. ഡി.ജിയുടെ മുറിയില്‍ കയറിയപ്പോള്‍ അവര്‍ എന്നോട് പറഞ്ഞു. സാര്‍ തൃശൂര്‍ എസ്.പിയായിരുന്നപ്പോള്‍ കണ്ടിട്ടുണ്ടെന്ന്. ഞാന്‍ പറഞ്ഞു അറിയില്ലാന്ന്.
ജോബ് -സര്‍. ഈ ജെയ്സണും വൈദീശ്വരനുമാണ് കുഴപ്പമുണ്ടാക്കിയത് സാര്‍.
മൂര്‍ത്തി -അതെ അതെ ഇക്കാര്യം ഒന്ന് പറഞ്ഞു ശരിയാക്ക്. ആക്ചുവലി അവിടത്തെ സ്പെഷല്‍ ബ്രാഞ്ചും ഇങ്ങനെ റിപ്പോര്‍ട്ട് നല്‍കി.
ജോബ് -അതെ സാര്‍. കാര്യങ്ങള്‍ ഇങ്ങനെ പോകവേയാണ് ഒരുദിവസം എന്നെ ഹോം മിനിസ്റ്റര്‍ വിളിച്ചിട്ട് ടുമോറോ ഓണ്‍വാര്‍ഡ്സ് യു വില്‍ ബി എസ്.പി ഓണ്‍ ഇടുക്കി എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു. ഞാന്‍ ഇടുക്കിക്കില്ല, ലീവെടുത്തോളാം എന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചു എന്നെ മാറ്റാനുള്ള കാര്യം എന്ന്. അപ്പോള്‍ പറഞ്ഞു ജോസിനെ അവിടെ പോസ്റ്റ് ചെയ്യുമ്പോള്‍ ജോസും ജോബും കൂടി അവിടെ പറ്റില്ല. രണ്ടു ക്രിസ്ത്യാനികളെ ഒരുമിച്ചിടാന്‍ പറ്റുകേലെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു, എന്നാല്‍ എന്നെ പത്തനംതിട്ടക്ക് മാറ്റിക്കോളാന്‍. അങ്ങനെ അഞ്ചുമിനിറ്റ് കഴിഞ്ഞ് എന്നെ വിളിച്ചുപറഞ്ഞു പത്തനംതിട്ടക്ക് മാറ്റിയെന്ന്. അതിനിടെ എന്‍െറ ബ്രദറിന്‍ലാ മരിച്ചു. ഞാന്‍ ആ വിഷമത്തില്‍ ഇരിക്കുമ്പോഴാണ് നിശാന്തിനി എന്നെ വിളിച്ച് തൃശൂര്‍ ചാര്‍ജെടുക്കുന്ന കാര്യം പറഞ്ഞത്. ഞാന്‍ തിരക്കിനിടെ എല്ലാം ശരിയാക്കിക്കൊടുത്തു.
മൂര്‍ത്തി -അതെ, അതെ… ഞാന്‍ 13നാണ് ടൂര്‍ കഴിഞ്ഞെത്തിയത്. അപ്പോഴേക്കും സ്വാമി തിരക്കുപിടിച്ച് നിശാന്തിനിയെ പോസ്റ്റ് ചെയ്തതറിഞ്ഞത്. ആക്ച്വലി ആ പോസ്റ്റ് ഉമാബെഹ്റക്ക് കൊടുക്കാന്‍ വെച്ചിരിക്കുകയായിരുന്നു. നിശാന്തിനിയെ സ്വാമി ഇന്‍ഫ്ളുവന്‍സ് ചെയ്തിട്ടുണ്ട്. ഈ സ്വാമി ഇങ്ങനെ തെരക്കുപിടിച്ചാല്‍ എന്തുചെയ്യും. അദ്ദേഹത്തിന് അതിന്‍െറ ഓപറേഷന്‍സ് ലവല്‍ അറിയില്ല.
മൂര്‍ത്തി -ഇവിടെല്ലാം വലിയ ക്ളച്ചസാണ്. സ്വാമിക്ക് നിങ്ങളെ അവിടെ പോസ്റ്റ് ചെയ്തപ്പോഴേ എതിര്‍പ്പാണ്. മനസ്സിലായില്ലേ.
ജോബ് -മനസ്സിലായി സാര്‍. ദൈവം ഉണ്ടല്ലോ സാര്‍.
മൂര്‍ത്തി -ഗോഡ് വില്‍ ഹെല്‍പ് യു.
ജോബ് -താങ്ക് യു സാര്‍.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top