Flash News

61കാരി മകള്‍ക്കു വേണ്ടി പ്രസവിച്ചു

March 7, 2015 , സ്വന്തം ലേഖകന്‍

Screen Shot 2015-03-07 at 10.57.07.pngചെന്നൈ: തമിഴ്നാട്ടില്‍ 61കാരി ഗര്‍ഭധാരണം സാധ്യമല്ലാത്ത മകള്‍ക്കു വേണ്ടി കുഞ്ഞിന് ജന്മം നല്‍കി. ഗര്‍ഭപാത്രം നീക്കം ചെയ്ത മകള്‍ക്ക് വേണ്ടിയാണ് മാതാവിന്‍െറ ഗര്‍ഭാശയത്തില്‍ ഭ്രൂണം നിക്ഷേപിച്ച് പേരക്കുട്ടിയെ പ്രസവിച്ചത്. ഇന്ത്യയിലെ രണ്ടാമത്തെയും തമിഴ്നാട്ടിലെ ആദ്യത്തെയും സംഭവമാണിത്.

ചെന്നൈ ആകാശ് ഫെര്‍ട്ടിലിറ്റി സെന്‍റര്‍ ആന്‍ഡ് ഹോസ്പിറ്റലില്‍ കഴിഞ്ഞ നവംബറിലാണ് കുഞ്ഞിന് ജന്മം നല്‍കിയത്. 27കാരിയായ ഐ.ടി ഉദ്യോഗസ്ഥക്കുണ്ടായ ആദ്യ ഗര്‍ഭം ഏഴാം മാസം അലസിപ്പോവുകയും അമിത രക്തസ്രാവത്തെ തുടര്‍ന്ന് ജീവന്‍ രക്ഷിക്കാന്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുകയും ചെയ്തു. സ്വന്തം കുഞ്ഞെന്ന ആഗ്രഹം സഫലമാക്കാന്‍ വാടക ഗര്‍ഭപാത്രം അന്വേഷിച്ചെങ്കിലും ലഭ്യമാവാത്ത സാഹചര്യത്തിലാണ് ക്ലിനിക്കിലത്തെിയത്. സ്വന്തം കുടുംബത്തില്‍ ആരെങ്കിലും തയാറായാല്‍ കൂടുതല്‍ ഉചിതമാവുമെന്ന ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് മാതാവ് സ്വയം മുന്നോട്ടുവരികയായിരുന്നെന്ന് ഡോക്ടര്‍ വിശദീകരിച്ചു.

ആര്‍ത്തവം നിലച്ചതിനാല്‍ ഹോര്‍മോണ്‍ ചികിത്സയിലൂടെ ആര്‍ത്തവ ചക്രം പുനഃസൃഷ്ടിച്ചാണ് ഭ്രൂണം നിക്ഷേപിച്ചത്. നാലാം മാസം ഭ്രൂണം നിക്ഷേപിക്കുകയും ഒമ്പതാം മാസം പ്രസവിക്കുകയും ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top