മിഷന്‍സ് ഇന്ത്യ ഇന്റര്‍നാഷ്ണല്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍ ഏപ്രില്‍ 10 മുതല്‍

cherian1

ഫാര്‍മേഴ്‌സ് ബ്രാഞ്ച് (ഡാളസ്) : മിഷന്‍സ് ഇന്ത്യ ഇന്റര്‍നാഷ്ണല്‍ ഫെല്ലോഷിപ്പ് ഓഫ് ഡാളസ്സ് പത്താമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ ഏപ്രില്‍ 10 മുതല്‍ ഡാളസ്സില്‍ വെച്ച് നടത്തപ്പെടുന്നു.

ഫാര്‍മേഴ്‌സ് ബ്രാഞ്ച് ലൂനാ റോഡിലുള്ള മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന കണ്‍വെന്‍ഷനില്‍ മിഷന്‍സ് ഇന്ത്യ ജനറല്‍ സെക്രട്ടറിയും സുപ്രസിദ്ധ കണ്‍വെന്‍ഷന്‍ പ്രാസംഗീകനുമായ ഡോ. ജോര്‍ജ്ജ് ചെറിയാന്‍ വചന പ്രഘോഷണത്തിന് നേതൃത്വം നല്‍കും.

ഏപ്രില്‍ 10, 11, 12 തീയ്യതികളില്‍ വൈകീട്ട് 6.30 മുതല്‍ 9 വരെയാണ് കണ്‍വെന്‍ഷന്‍ പ്രസംഗങ്ങള്‍. കണ്‍വെന്‍ഷന്റെ ദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് റവ. ജോസ് സി. ജോസഫ് മാത്യൂ നിര്‍വ്വഹിക്കും. കണ്‍വന്‍ഷനോടനുബന്ധിച്ചു ഇന്ത്യന്‍ ക്രീക്ക് ഹോം ഓണേഴ്‌സ് അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ ഏപ്രില്‍ 7, 8, 9 രാവിലെ 9.30 മുതല്‍ 12 വരെ ബൈബിള്‍ പഠന ക്ലാസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

കണ്‍വെന്‍ഷന്റെ വിജയകരമായ നടത്തിപ്പിന് റവ .ഡോ. പി.പി ഫിലിപ്പ്, പി.വി ജോണ്‍, കുര്യന്‍ ഉമ്മന്‍, ജോണ്‍ മാത്യൂ, ജോര്‍ജ്ജ് വര്‍ഗീസ്, ജോര്‍ജ്ജ് മാത്യൂ, സാംമണ്‍ ജോര്‍ജ്ജ് എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നു. വാര്‍ഷിക കണ്‍വെന്‍ഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment