Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

സിറിയന്‍ ജയിലുകളില്‍ പൗരന്മാര്‍ അനുഭവിക്കുന്ന ക്രൂരതയുടെ ചിത്രങ്ങള്‍ യു.എന്‍. ആസ്ഥാനത്ത് പ്രദര്‍ശിപ്പിക്കുന്നു

March 11, 2015 , ആന്‍സി വര്‍ഗീസ്

4ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാന മന്ദിരത്തിലെ തെക്കുഭാഗത്തുള്ള ഹാളില്‍ സിറിയന്‍ ജയിലുകളില്‍ നിന്നുള്ള സീസറിന്റെ ഫോട്ടോകളുടെ പ്രദര്‍ശനം ആരംഭിച്ചു. തുര്‍ക്കി, സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ, കുവൈത്ത്, ലക്‌സംബര്‍ഗ്, സ്വീഡന്‍, ലിത്വാനിയ, ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക എന്നീ രാഷ്ട്രങ്ങളില്‍ നിന്നുള്ള നയതന്ത്ര സംഘങ്ങളാണ് പ്രദര്‍ശനത്തിന് മേല്‍നോട്ടം വഹിക്കുന്നത്. ചൊവ്വാഴ്ച്ച ആരംഭിക്കുന്ന പ്രദര്‍ശനം മാര്‍ച്ച് 20-വരെ തുടരുമെന്നും അനദോല്‍ ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ള തടവുകാര്‍ക്ക് നേരെ സിറിയന്‍ ഭരണകൂടത്തിന് കീഴിലുള്ള ജയിലുകളില്‍ നടക്കുന്ന ക്രൂരതകള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.

സ്വന്തം ജനത ഭരണകൂടത്തില്‍ നിന്നനുഭവിക്കുന്ന പീഡനങ്ങള്‍ കണ്ട് മനംമടുത്ത ബശ്ശാറുല്‍ അസദിന്റെ സൈന്യത്തിലെ ഒരാള്‍ തന്നെ പകര്‍ത്തിയതാണ് ഈ ചിത്രങ്ങള്‍. ‘സീസര്‍’ എന്ന അപരനാമം സ്വീകരിച്ചാണ് അദ്ദേഹം ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. മൊബൈല്‍ ഫോണിന്റെ മെമ്മറി കാര്‍ഡിലാക്കി 55,000 ഫോട്ടോകള്‍ പുറം ലോകത്തെത്തിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. തടവില്‍ കിടന്ന് 11,000 ല്‍ പരം പേര്‍ കൊല്ലപ്പെട്ടതും സ്ഥിരീകരിക്കാന്‍ അതിലൂടെ സാധിച്ചു.

ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടക്കുന്നത് ഇത്തരത്തിലുള്ള ചിത്രങ്ങളുടെ അമേരിക്കയിലെ മൂന്നാമത്തെ പ്രദര്‍ശനമാണ്. നേരത്തെ വാഷിങ്ടണിലെ ഹോളോകോസ്റ്റ് മ്യൂസിയത്തിലും അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഹാളിലും കഴിഞ്ഞ വര്‍ഷം സീസറിന്റെ ചില ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

അസദ് സൈന്യത്തില്‍ നിന്നും വേര്‍പിരിഞ്ഞ് പോന്ന സൈനികനാണ് ഈ ഫോട്ടോകള്‍ എടുത്തതും പുറംലോകത്തിന് കൈമാറിയതും. എന്നാല്‍ ‘സീസര്‍’ എന്ന അപരനാമത്തിനപ്പുറം അദ്ദേഹത്തിന്റെ വ്യക്തിത്വം ഇപ്പോഴും വെളിപ്പെട്ടിട്ടില്ല. 2011 -2013 കാലയളവില്‍ എടുത്ത ചിത്രങ്ങളാണ് അവയില്‍ ഏറെയും. പീഢനത്തിന്റെ അവസ്ഥകളും രീതികളും വിശദമാക്കുന്നതാണ് അവ. തന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായിട്ടാണ് പ്രസ്തുത ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുള്ളതെന്നും സിറിയന്‍ ഭരണകൂടത്തിന്റെ പീഡനത്തിനും പട്ടിണിക്കും ഇരയായി കൊല്ലപ്പെടുന്നവരെ കുറിച്ച രേഖകള്‍ തയ്യാറാക്കലായിരുന്നു തന്റെ ചുമതല എന്നും സീസര്‍ മുമ്പ് വെളിപ്പെടുത്തിയിരുന്നു.

21 3


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top