പന്നിപ്പനി പകരാതിരിക്കാന്‍ ‘നമസ്തേ‘ പറഞ്ഞാല്‍ മതി…!

photoചണ്ഡിഗഡ്: ഇന്ത്യയില്‍ പന്നിപ്പനി ബാധിച്ച് മരണമടഞ്ഞത് 1,500ഓളം ആളുകളാണ്. കൂടാതെ ജീവിതമൊ മരണമോ എന്നറിയാതെ 26,000 പേര്‍ രോഗാബാധയില്‍ ചികിത്സയിലുമാണ്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായും മരുന്നുകള്‍ക്കുമായി സംസ്ഥാന സര്‍ക്കാരുകള്‍ കോടിക്കണക്കിന് പണം ചെലവഴിക്കുന്നുമുണ്ട്. എന്നാല്‍ ഇത്തരം കാശുകളഞ്ഞ് നടത്തുന്ന ഏര്‍പ്പാടുകളേക്കാള്‍ മികച്ച ഒരു ഉപാധി ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍ ആരോഗ്യമന്ത്രി ‍അനില്‍ വിജ് കണ്ടെത്തി. കണ്ടെത്തുക മാത്രമല അത് നാട്ടിലെ മുഴുവന്‍ ആളുകളും പാലിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.

പന്നിപ്പനി പകരാതിരിക്കാന്‍ മന്ത്രി കണ്ടെത്തിയ മാര്‍ഗമെന്താണന്നറിയാമോ, വെറുതെ ആള്‍ക്കാരെ കാണുമ്പോ നമസ്തേ എന്ന് പറഞ്ഞാല്‍ മാത്രം മതി!! ചിരിക്കേണ്ട സംഗതി അല്‍പ്പം കാര്യം കൂടിയുണ്ട്. അതായത് നമ്മള്‍ എല്ലാം ആളുകളെ കാണുമ്പോള്‍ ഷേക്ഹാന്‍ഡ് നല്‍കാറില്ലെ, ഇങ്ങനെ ഷേക് ഹാന്‍ഡ് നല്‍കുമ്പോള്‍ രണ്ടുപേരും പരസ്പരം കൈകളിലെ അണുക്കളെ കൈമാറുന്നു എന്നാണ് മന്ത്രി പറയുന്നത്. അതിനാല്‍ ഇതൊഴിവാക്കാന്‍ പരസ്പരം കൈ കൊടുക്കുന്നത് ഒഴിവാക്കി കൈകള്‍ കൂപ്പി നമ്മുടെ സംസ്‌കാരമായ നമസ്‌തേ തെരഞ്ഞെടുക്കണമെന്നും അനില്‍ വിജ് പറയുന്നു.

നിങ്ങള്‍ കുളിച്ച് ശുദ്ധമായതിന് ശേഷം മറ്റൊരാളുടെ വൃത്തിയില്ലാത്ത കൈകളില്‍ സ്പര്‍ശിക്കുന്നു. പിന്നീട് ദിവസം മഴുവന്‍ ഈ അഴുക്ക് നൂറുകണക്കിനാളുകള്‍ക്ക് കൈമാറുന്നു. അതുകൊണ്ട് ഈ വിദേശ സംസ്‌കാരത്തില്‍ നിന്നും മുക്തരാകണമെന്ന് അദ്ദേഹം ഹരിയാന നിയമസഭയില്‍ പറഞ്ഞു. പരസ്പരം സ്പര്‍ശിക്കാതെ തന്നെ നമസ്‌കാരവും, അല്ലാഹു അക്ബര്‍, സത് ശ്രീ അകാല്‍ തുടങ്ങി വിവിധ സംബോധനകള്‍ കൈമാറാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം പ്രവൃത്തിയിലൂടെ പരസ്പര സമ്പര്‍ക്കത്തിലൂടെ പകരുന്ന രോഗങ്ങളെ ഒഴിവാക്കാമെന്നാണ് മന്ത്രി പറയുന്നത്.

ഹരിയാനയില്‍ പന്നിപ്പനി ബാധിച്ച് 27 മരണവും 250 രോഗബാധിതരും ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രബോധനമുണ്ടായിരിക്കുന്നത്. ഏതായാലും പന്നിപ്പനി പ്രതിരോധിക്കാനുള്ള മന്ത്രിയുടെ മാര്‍ഗം കേട്ട് ചിരിച്ചു ചിരിച്ചു മണ്ണുകപ്പിയവരില്‍ ഭരകക്ഷി എം‌എല്‍‌എ മാരും ഉണ്ടെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment