സംസ്ഥാന ബജറ്റ്: വിഴിഞ്ഞം തുറമുഖത്തിന് 600 കോടി, വെള്ളനാട് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ജി.കാര്‍ത്തികേയന്റെ പേര് നല്‍കും

budjet1തിരുവനന്തപുരം: അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തിനായി കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിശിഞ്ഞം തുറമുഖത്തിന് 600 കൊടിരൂപ ബജറ്റില്‍ പ്രഖ്യാപിച്ചു. കിലയെ സര്‍വകലാശാലയാക്കും.നാലു പുതിയ കാര്‍ഷിക പോളിടെക്നിക്കുകള്‍ ആരംഭിക്കുമെന്നും പ്രഖ്യാപനമുണ്ട്.

കൊച്ചിയില്‍ പെട്രോ കെമിക്കല്‍ പാര്‍ക്ക്. പേറ്റന്റ് ലഭിച്ച വിദ്യാര്‍ത്ഥിക്ക് അതിന് ചെലവാക്കിയ ബാങ്ക് വായ്പയ്ക്ക് അഞ്ച് വര്‍ഷം പലിശ ഇളവ്‌. തിരഞ്ഞെടുത്ത കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും സൗജന്യ വൈ-ഫൈ. ബാങ്കു വായ്പയുമായി ബന്ധിപ്പിച്ച് ഭവനനിര്‍മാണ പദ്ധതി എന്നിവ പ്രഖ്യാപിച്ചിട്ടുണ്ട്.

കുടുംബശ്രീക്ക് 121 കോടിയും തിരുവനന്തപുരത്തെ കുടുംബശ്രീ ആസ്ഥാനത്തിനായി അഞ്ചു കോടിയും അനുവദിച്ചു. കൈത്തറി, കരകൗശല പ്രോല്‍സാഹനത്തിന് ട്രേഡ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ക്കായി രണ്ടുകോടിയും അനുവദിച്ചു.

വെള്ളനാട് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് അന്തരിച്ച സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ പേരു നല്‍കും. വിവിധ ആനുകൂല്യങ്ങൾക്കുള്ള കുടുംബവരുമാന പരിധി ഒരു ലക്ഷം രൂപയായി ഏകീകരിക്കും. ഓട്ടോഡ്രൈവര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ്സ്, 90 ശതമാനം വിഹിതം സര്‍ക്കാര്‍ വഹിക്കുമെന്നും ബജറ്റില്‍ പറയുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment