സ്‌പീക്കറെ തടഞ്ഞതും നിയമസഭയില്‍ അക്രമം അഴിച്ചുവിട്ടതും ദൗര്‍ഭാഗ്യകരമെന്ന് എന്‍. ശക്തന്‍ (വീഡിയോ കാണുക)

budgetതിരുവനന്തപുരം: ഇന്ന് നിയമസഭയില്‍ നടന്ന സംഭവങ്ങള്‍ വളരെ ദൗര്‍ഭാഗ്യകരമെന്ന് സ്പീക്കര്‍ എന്‍. ശക്തന്‍ കുറ്റപ്പെടുത്തി. കേരള നിയസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം നടന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സ്പീക്കറെ തടയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് അവതരിപ്പിക്കാന്‍ വന്ന ധനമന്ത്രി കെ.എം മാണിക്കെതിരെ വലിയ പ്രതിഷേധമാണ് സഭയില്‍ അരങ്ങേറിയത്. വാച്ച് ആന്‍റ് വാര്‍ഡിന്‍റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായോയെന്നും പരിശോധിക്കും.

നിയസഭയ്ക്കുള്ളില്‍ പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നിയമസഭ സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ആരുടെയും പേര് നിയമസഭ സെക്രട്ടേറിയേറ്റ് പറഞ്ഞിട്ടില്ലെന്നും ദ്യശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷം, പൊലീസ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment