കേരളത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം കൂടി

it-growth-slowdownതിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം കൂടി. 2013-14ല്‍ 1278.83 കോടിയാണ് നഷ്ടം. തൊട്ടു മുന്‍ വര്‍ഷം ഇത് 1044.91 കോടിയായിരുന്നു. 2013-14ല്‍ നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ 44 ആണ്. 2012-13ല്‍ നഷ്ടത്തിലായിരുന്ന പ്ലാന്‍േറഷന്‍ കോര്‍പറേഷന്‍ ഓഫ് കേരള, കേരള ഫീഡ്സ് ലിമിറ്റഡ്, കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍, കേരള വികലാംഗ ക്ഷേമ കോര്‍പറേഷന്‍ എന്നീ സ്ഥാപനങ്ങള്‍ 2013-14ല്‍ ലാഭത്തിലായി.

ലാഭത്തിലായിരുന്ന ഓവര്‍സീസ് ഡെവലപ്മെന്‍റ് ആന്‍ഡ് എംപ്ലോയ്മെന്‍റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്‍റ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് പാമിറ പ്രൊഡക്റ്റ്സ് ഡെവലപ്മെന്‍റ് ആന്‍ഡ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്റ്റ്സ്, ദ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ്, സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ലിമിറ്റഡ്, കേരള പൊലീസ് ഹൗസിങ് കോര്‍പറേഷന്‍, ട്രാവന്‍കൂര്‍-കൊച്ചിന്‍ കെമിക്കല്‍സ്, കേരള സ്മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍, കേരള ടൂറിസം ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ എന്നീ സ്ഥാപനങ്ങള്‍ 2013-14ല്‍ നഷ്ടത്തിലായി.

സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷനാണ് ഏറ്റവുമധികം ലാഭമുണ്ടാക്കിയത്- 208.31 കോടി രൂപ. 175.66 കോടി ലാഭം നേടിയ കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്‍റര്‍പ്രൈസസ് ആണ് തൊട്ടുപിന്നില്‍. കെ.എസ്.ഇ.ബി ഇക്കാലയളവില്‍ 140.41 കോടി ലാഭമുണ്ടാക്കി.

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍, പ്ലാന്‍േറഷന്‍ കോര്‍പറേഷന്‍, കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്‍റ് ഫിനാന്‍സ് കോര്‍പറേഷന്‍, കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ്, കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍, റിഹാബിലിറ്റേഷന്‍ പ്ലാന്‍േറഷന്‍സ് ലിമിറ്റഡ് എന്നിവയാണ് ലാഭം കൈവരിച്ച ആദ്യ പത്തിലുള്ളത്.

നഷ്ടത്തില്‍ മുന്നില്‍ കെ.എസ്.ആര്‍.ടി.സിയാണ്- 570 കോടി. വാട്ടര്‍ അതോറിറ്റി 468.55 കോടിയും സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ 52.08 കോടിയും നഷ്ടത്തിലാണ്.

കെ.എസ്.ആര്‍.ടി.സിയുടെ സഞ്ചിത നഷ്ടം 3891.99 കോടിയും വാട്ടര്‍ അതോറിറ്റിയുടേത് 2116.85 കോടിയും കാഷ്യൂ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍േറത് 1050.06 കോടിയും ഹൗസിങ് ബോര്‍ഡിന്‍േറത് 558.99 കോടിയും ഇലക്ട്രോണിക്സ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍േറത് 185.87 കോടിയുമാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment