ഹര്‍ത്താലുകള്‍ നിരോധിക്കാന്‍ കഴിയില്ലന്ന് സുപ്രീംകോടതി

harthalന്യൂഡല്‍ഹി: ഹര്‍ത്താലുകള്‍ നിരോധിക്കാന്‍ കഴിയില്ലന്ന് സുപ്രീംകോടതി. ഏതെങ്കിലും വിഷയത്തില്‍ നിസ്സഹകരിക്കാനോ പ്രതിഷേധത്തോട് അനുഭാവം പ്രകടിപ്പിക്കാനോ ആരെങ്കിലും ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നത് കുറ്റകരമല്ലന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹര്‍ത്താല്‍ ആഹ്വാനം പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യവും സുപ്രീംകോടതി തള്ളി.

പാതയോരത്തെ പൊതുയോഗങ്ങള്‍ക്കെതിരെ നിയമയുദ്ധം നടത്തിയ കേരള ആന്‍റി ഹര്‍ത്താല്‍ കാമ്പയിന്‍ കമ്മിറ്റി കണ്‍വീനര്‍ ഖാലിദ് മുണ്ടപ്പള്ളി സമര്‍പ്പിച്ച ഹരജിയാണ് സുപ്രീംകോടതി തള്ളിയത്. കോടതി ഉത്തരവിലൂടെ ബന്ദ് നിരോധിച്ചതാണല്ലോയെന്ന് സുപ്രീംകോടതി ഹരജിക്കാരനെ ഓര്‍മിപ്പിച്ചു. കോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചാല്‍ അതു നടപ്പാകുമെന്ന് ഉറപ്പുണ്ടാകണം. ഹര്‍ത്താല്‍ ഉണ്ടെന്നറിഞ്ഞാല്‍ പിന്നെ ജനങ്ങള്‍ വീട്ടിലിരിക്കുകയാണ്. കടകമ്പോളങ്ങള്‍ അടഞ്ഞും കിടക്കുന്നു. അതിനാല്‍ നിരോധന ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയില്ല.

കേരളത്തില്‍ ഭരണകക്ഷി വരെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയാണ്. സുപ്രീംകോടതി മുമ്പ് നിരോധിച്ച ബന്ദും ഇപ്പോഴുള്ള ഹര്‍ത്താലും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ഹര്‍ത്താല്‍ ദിവസം നടക്കുന്ന വ്യാപക അക്രമങ്ങള്‍ മൂലം വലിയ നഷ്ടമാണ് ജനങ്ങള്‍ക്കും സര്‍ക്കാറിനുമുണ്ടാകുന്നത്. അതിനാല്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവരില്‍നിന്ന് ഇവക്കുള്ള നഷ്ടപരിഹാരം ഈടാക്കണം. ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായവരെ കര്‍ശനമായി ശിക്ഷിക്കണം. ഹര്‍ത്താല്‍ ആഹ്വാനം പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. ആരൊക്കെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയാണെന്ന് പറഞ്ഞാലും നടപ്പാക്കാനാവാത്ത വിധി കോടതിക്ക് പുറപ്പെടുവിക്കാനാവില്ല.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment