തിരുവനന്തപുരം: നിയമസഭയില്‍ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് സ്പീക്കറുടെ ഡയസില്‍ കയറി അതിക്രമങ്ങള്‍ കാട്ടിയ പ്രതിപക്ഷ എം.എല്‍.എ മാരെ സസ്പെന്റ് ചെയ്യാന്‍ നീക്കം. തിങ്കളാഴ്ച സഭ ചേരുമ്പോള്‍ സസ്പെന്ഷന് ഉണ്ടാകുമെന്നാണ് വിവരം. എം.എല്‍.എമാരെ സസ്പെന്റു ചെയ്താല്‍ സഭ വീണ്ടും പ്രക്ഷുബ്ദമാകുമെന്ന് സൂചനയുണ്ട്. തങ്ങളുടെ വനിതാ എം.എല്‍.എമാരെ അപമാനിച്ചവര്‍ക്കെതിരെ നടപടിയെടുക്കാതെ കസേര മറിച്ചിട്ടതിന്െറ പേരില്‍ എം.എല്‍.എമാര്‍ക്കെതിരെ നടപടിയെടുക്കുന്നത് പ്രതിപക്ഷം അംഗീകരിക്കില്ല.
നടപടിയുണ്ടായാല്‍, വെള്ളിയാഴ്ച നടന്ന ബഹളങ്ങള്‍ക്ക് സമാനമായ രംഗങ്ങള്‍ക്ക് സഭ വീണ്ടും സാക്ഷിയാകാന്‍ സാധ്യതയുണ്ട്. ഭരണപക്ഷം തങ്ങളെ അപമാനിച്ചുവെന്ന ആരോപണമാണ് ചില വനിതാ പ്രതിപക്ഷാംഗങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
സഭയില്‍ പ്രതിപക്ഷം അക്രമം നടത്തുകയായിരുന്നെന്നും സഭാനേതാവെന്ന നിലയില്‍ നടന്ന സംഭവങ്ങളില്‍ ഖേദമുണ്ടെന്നും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെയുള്ള അച്ചടക്ക നടപടി സംബന്ധിച്ച് തിങ്കളാഴ്ച നിയമസഭയിലായിരിക്കും തീരുമാനം പ്രഖ്യാപിക്കുക. ഇതുസംബന്ധിച്ച പ്രമേയം മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിക്കും. തീരുമാനമെടുക്കും മുമ്പ് പ്രതിപക്ഷ കക്ഷിനേതാക്കളുമായി കൂടിയാലോചന നടത്തും.
എന്നാല്‍, ഏകപക്ഷീയമായി തങ്ങള്‍ക്കെതിരെ മാത്രമായി നടപടിയെടുക്കരുതെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിക്കും. വനിതാ അംഗങ്ങളെ കായികമായി നേരിട്ട ഭരണപക്ഷ അംഗങ്ങള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യമായിരിക്കും പ്രതിപക്ഷം ഉന്നയിക്കുക. ഏകപക്ഷീയമായ യാതൊരു നടപടിയെയും അവര്‍ അംഗീകരിക്കില്ല.
തിങ്കളാഴ്ച മുതല്‍ മൂന്നുദിവസം ബജറ്റ് ചര്‍ച്ചയാണ്. എല്ലാചട്ടങ്ങളും പാലിച്ചാണ് ബജറ്റ് അവതരണം നടത്തിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഗവര്‍ണറെ അറിയിച്ചു. ഈ വിശദീകരണം ഗവര്‍ണര്‍ അംഗീകരിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply