Flash News

എം.എല്‍.എമാര്‍ക്കെതിരെ ജമീല പ്രകാശത്തിന്‍െറ പരാതി

March 15, 2015 , സ്വന്തം ലേഖകന്‍

xkk.jpg.pagespeed.ic.ZEgqxQjTWMതിരുവനന്തപുരം: കെ. ശിവദാസന്‍നായര്‍ എം.എല്‍.എയും ഡൊമനിക് പ്രസന്‍േറഷന്‍ എം.എല്‍.എയും നിയമസഭയില്‍ തന്നെ അപമാനിച്ചെന്ന് കാട്ടി ജമീല പ്രകാശം എം.എല്‍.എ സ്പീക്കര്‍ക്ക് കത്ത് നല്‍കി. ശിവദാസന്‍ നായര്‍ സ്ത്രീത്വത്തെ അപമാനിക്കുകയും ഡൊമിനിക് പ്രസന്‍േറഷന്‍ ഭര്‍ത്താവിന്‍െറ ജാതിപ്പേരു വിളിച്ച് തന്നെ അപമാനിക്കുകയും ചെയ്തുവെന്നാണ് പരാതി.

ധനമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കുകയില്ലന്ന ഇടതു മുന്നണിയുടെ പ്രഖ്യാപിതമായ തീരുമാനം നടപ്പാക്കുന്നതിന്‍െറ ഭാഗമായാണ് താനും നിയമസഭയിലെ മറ്റ് സഹവനിത എം.എല്‍.എമാരും ബജറ്റ് അവതരിപ്പിക്കാന്‍ വന്ന മാണിയെ തടയാന്‍ മുന്നോട്ടുപോയത്. ഈ ഘട്ടത്തില്‍ വാച്ച് ആന്‍ഡ് വാര്‍ഡ് തന്നെ തടയുക മാത്രമല്ല, കാലില്‍ ബൂട്ടിട്ട് ചവിട്ടി കാല്‍ അനക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷം സൃഷ്ടിച്ചു. കാല്‍ വിട്ടുകിട്ടുവാനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ് വാച്ച് ആന്‍ഡ് വാര്‍ഡിനോട് പെരുമാറാന്‍ നിര്‍ബന്ധിതയായത്.

ഇതിനിടെ ശിവദാസന്‍നായര്‍ എം.എല്‍.എ പിന്നിലൂടെ വന്ന് കാല്‍കൊണ്ടും കൈകൊണ്ടും തന്‍െറ ശരീരഭാഗങ്ങളില്‍ ബലംപ്രയോഗിച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറി.

സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ മറ്റുമാര്‍ഗമില്ലാതെ വന്നാല്‍ പല്ലും നഖവും ഉപയോഗിച്ചുപോലും അതിനെ ചെറുക്കാമെന്ന് മഹാത്മാഗാന്ധിതന്നെ പറഞ്ഞിട്ടുണ്ട്.

സഭാ നേതാവുകൂടിയായ മുഖ്യമന്ത്രിയുടെ കണ്‍മുന്നിലാണ് ശിവദാസന്‍നായരുടെ ഈ അതിക്രമം നടന്നത്. മുഖ്യമന്ത്രിയുടെ തൊട്ടുപിറകില്‍ നിന്നുകൊണ്ട് ഡൊമനിക് പ്രസന്‍േറഷന്‍ എം.എല്‍.എ തന്നെ ‘പോടീ’യെന്ന് ആവര്‍ത്തിച്ചു വിളിക്കുകയും ‘നീ നിന്‍െറ നാടാനെ വിളിച്ചുകൊണ്ടുവാടീ’യെന്ന് അവര്‍ത്തിച്ചു പറഞ്ഞ് തന്‍െറ ഭര്‍ത്താവിന്‍െറ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു. ഇത് കണ്ടും കേട്ടുമിരുന്ന സഭാ നേതാവ് കൂടിയായ മുഖ്യമന്ത്രി തന്‍െറ പാര്‍ട്ടിയിലെ ഈ സീനിയര്‍ സാമാജികരെ വിലക്കുവാന്‍ ഒന്നും ചെയ്തില്ലന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top