Flash News

‘സദാചാര പോലീസ്’ കൗമാരക്കാരനെ നഗ്നനായി നടത്തിച്ചു

March 15, 2015 , സ്വന്തം ലേഖകന്‍

maharashtraമുംബൈ : അന്യമതക്കാരിയെ പ്രണയിച്ച 17കാരനെ ചെരുപ്പ് മാലയണിയിച്ച് നഗ്നനായി നടത്തിച്ചു. അഹമ്മദ് നഗറിലെ വാമ്പോരി ഗ്രാമത്തിലാണ് സംഭവം.

ബ്രാഹ്മിന്‍ സമുദായത്തിലെ യുവാവും മാലി സമുദായത്തിലെ പെണ്‍കുട്ടിയും തമ്മിലാണ് പ്രണയത്തിലായത്. പെണ്‍കുട്ടിയുടെ പക്കല്‍ യുവാവിന്‍റെതെന്നു സംശയിക്കുന്ന ഫോണ്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരാണ് യുവാവിനെ നഗ്നനായി നടത്തിച്ചത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മര്‍ദിച്ചതായും വിവരങ്ങളുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷമുണ്ടായി.

സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കുമെതിരേ ഭീഷണിപ്പെടുത്തല്‍, കൈയ്യേറ്റം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ 17 പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. എട്ടുപേര്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top