ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന് രതി അഗ്നിഹോത്രി

16420_665513മുംബൈ: ഭര്‍ത്താവ് ഗാര്‍ഹിക പീഡനത്തിന് ഇരയാക്കുന്നുവെന്ന് ബോളിവുഡ് നടി രതി അഗ്നിഹോത്രി. ഭര്‍ത്താവ് അനില്‍ വിര്‍വാണിക്കെതിരെയാണ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന് കാണിച്ച് പൊലിസില്‍ പരാതി നല്‍കിയത്.

നിരവധി കാലമായി തന്നെ ഭര്‍ത്താവ് പീഡിപ്പിക്കുകയാണെന്ന് രതി പരാതിയില്‍ പറയുന്നു. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വീര്‍വാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പീഡനത്തിന് കാരണമെന്താണെന്ന് നടി പരാതിയില്‍ രേഖപ്പെടുത്തിയിട്ടില്ല.

പരാതി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഭര്‍ത്താവ് പീഡിപ്പിക്കുന്നതായി മാര്‍ച്ച് ഏഴിന് രതി വാക്കാല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ദക്ഷിണ മുംബൈയിലെ വേര്‍ളിയിലാണ് 54കാരിയായ നടി താമസിക്കുന്നത്. 1985ലാണ് അനില്‍ വീര്‍വാണിയുമായി ഇവരുടെ വിവാഹം കഴിഞ്ഞത്. ബിസിനസുകാരനായ ഭര്‍ത്താവിനും സിനിമാ നടനായ മകന്‍ തനൂജിനൊപ്പവുമാണ് രതി കഴിഞ്ഞുവന്നിരുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment