സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നോമ്പുകാല ധ്യാനം

image (1)ന്യുയോര്‍ക്ക്‌: സ്‌റ്റാറ്റന്‍ ഐലന്‍ഡിലെ ബ്ലസഡ്‌ കുഞ്ഞച്ചന്‍ ഇടവകയില്‍ ഈ വര്‍ഷത്തെ നോമ്പുകാല ധ്യാനം ബേ സ്‌ട്രീറ്റിലുള്ള സെന്‍റ്റ്‌ മേരീസ്‌ പള്ളിയില്‍വച്ച്‌ മാര്‍ച്ച്‌ 27, 28, 29 (വെള്ളി, ശനി, ഞായര്‍) എന്നീ ദിവസങ്ങളില്‍ നടത്തപ്പെടുന്നു. ദിവ്യകാരുണ്യ മിഷനറി സഭാംഗമായ ബഹുമാനപ്പെട്ട റോയി പുളിയുറുമ്പില്‍ അച്ചനാണ്‌ ധ്യാനം നയിക്കുന്നത്‌.

തിരുസഭയെ പടുത്തുയര്‍ത്തുന്ന കൂദാശയായ വിശുദ്ധ കുര്‍ബ്ബാനയെ അറിയുകയും സേ്‌നഹിക്കുകയും ആഘോഷിക്കുകയും മാത്രമല്ല ജീവിക്കുകയും ചെയ്യുന്നതിനുപകരിക്കുന്ന പ്രബോധനങ്ങള്‍ ഈ ദിവ്യകാരുണ്യ ധ്യാനത്തിന്‍െറ പ്രത്യേകതകളാണ്‌.

മാര്‍ച്ച്‌ 27-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 6 മുതല്‍ 9 വരേയും, 28-ന്‌ ശനിയാഴ്‌ച രാവിലെ 9:30 മുതല്‍ വൈകിട്ട്‌ 4:30 വരേയും, 29-ന്‌ ഞായറാഴ്‌ച രാവിലെ 9:30 മുതല്‍ വൈകിട്ട്‌ 4:30 വരേയുമാണ്‌ ധ്യാന സമയം. ധ്യാന ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയും കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്‌. കൂടാതെ ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി ഉച്ചഭക്ഷണവും ക്രമീകരിക്കുന്നുണ്ട്‌്‌.

തിരുവചനത്തിന്‍െറയും ദിവ്യകാരുണ്യത്തിന്‍െറയും ആഴമേറിയ അനുഭവങ്ങള്‍ പ്രാപിക്കുവാന്‍ ലഭിച്ചിരിക്കുന്ന ഈ ദൈവീകാവസരം പൂര്‍ണ്‌ണമായും വിനിയോഗിക്കാന്‍ ഏവരേയും സേ്‌നഹപൂര്‍വ്വം ക്ഷണിക്കുന്നതായി വികാരി ഫാ. സിബി വെട്ടിയോലില്‍ (347-601-0024) അറിയിച്ചു.

image

Print Friendly, PDF & Email

Related News

Leave a Comment