Flash News

നിയമസഭയിലെ ചുംബനത്തിനെതിരെ വി.എസ്

March 16, 2015 , സ്വന്തം ലേഖകന്‍

vs-sadതിരുവനന്തപുരം: നിയമസഭയെ ഇത്രയേറെ പരിഹാസ്യമാക്കിയതിന്‍െറ മുഴുവന്‍ ഉത്തരവാദിത്തവും ധനമന്ത്രി കെ.എം. മാണിക്കും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും സര്‍ക്കാറിനുമാണെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ബജറ്റ് വിറ്റ് കോഴ വാങ്ങിയ മാണി ബജറ്റ് അവതരിപ്പിക്കാന്‍ പാടില്ലന്ന നിലപാടെടുക്കുക മാത്രമാണ് പ്രതിപക്ഷം ചെയ്തത്. ബജറ്റ് വില്‍ക്കുകയെന്നാല്‍ കേരളത്തിലെ മൂന്നര കോടിയോളം വരുന്ന ജനങ്ങളെ വില്‍ക്കുകയാണെന്നാണര്‍ഥം.

കേട്ടുകേള്‍വിയില്ലാത്ത വിധം കൈക്കൂലിയും കോഴയും വാങ്ങി ഞെളിഞ്ഞു നടക്കുന്ന മാണി നിയമസഭക്ക് മാത്രമല്ല, കേരളത്തിനാകെ കളങ്കമാണ്. മാണിയെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ഉമ്മന്‍ ചാണ്ടിയും മാണിയും സര്‍ക്കാറുമായിരിക്കും ഉത്തരവാദിയെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയിരുന്നു. സഭാചട്ടപ്രകാരം എവിടെയാണ് സ്പീക്കര്‍ അധ്യക്ഷത വഹിച്ചത്. മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍െറ വേര്‍പാടിലെ ദുഃഖാചരണം തീരുന്നതിനു മുമ്പാണ് സഭയില്‍ ലഡു വിതരണം ചെയ്ത് ആഘോഷിച്ചത്. സഭയുടെ ഏതു ചട്ടം അനുസരിച്ചാണ് മാണിയും കൂട്ടരും സഭക്കുള്ളില്‍ ചുംബനവും ലഡു വിതരണവും നടത്തിയതെന്നും മാണിക്ക് കോളര്‍ മൈക്ക് അനുവദിച്ചതെന്നും വി.എസ് ചോദിച്ചു.

സഭയിലെ ചില വനിതാ എം.എല്‍.എമാരോട് ഒരു മന്ത്രിയും മുന്‍മന്ത്രിയും എം.എല്‍.എ യുമൊക്കെ കാട്ടിയ സദാചാര വിരുദ്ധനടപടികളെ അധിക്ഷേപിക്കുക പോലും ചെയ്തില്ല. സഭയിലെ നടപടികള്‍ക്ക് പൊലീസില്‍ പരാതി നല്‍കിയതിനെയും വി.എസ് വിമര്‍ശിച്ചു.

ബജറ്റ് ദിനത്തിലെ അതിക്രമത്തിന് അഞ്ച് പ്രതിപക്ഷ എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്തിന് പിന്നാലെ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷനേതാവിന്‍െറ ചില പരാമര്‍ശങ്ങള്‍ നിയമസഭക്ക് ചേരാത്തതായതിനാല്‍ രേഖയില്‍ നിന്ന് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ഇതും ചെയറിനെതിരെ നടത്തിയ പരാമര്‍ശങ്ങളും പരിശോധിച്ച് നീക്കുമെന്നും ഇത് മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും സ്പീക്കര്‍ നിര്‍ദേശം നല്‍കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top