Flash News

ശ്രീഹരി നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

March 16, 2015 , സ്വന്തം ലേഖകന്‍

sreehari guruvayur melsanthiഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആറ് മാസത്തേക്കുള്ള മേല്‍ശാന്തിയായി ചാലക്കുടി മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരിയെ (46) തിരഞ്ഞെടുത്തു. രണ്ടാം തവണയാണ് ശ്രീഹരി നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തിയാകുന്നത്. അപേക്ഷിച്ചവരില്‍ യോഗ്യത നേടിയ 41 പേരെ ഉള്‍പ്പെടുത്തി നമസ്കാര മണ്ഡപത്തില്‍ നറുക്കെടുപ്പ് നടത്തി. നിലവിലെ മേല്‍ശാന്തി ഭവന്‍ നമ്പൂതിരിയാണ് നറുക്കെടുത്തത്.

ഈ മാസം 31ന് രാത്രി അത്താഴപൂജക്ക് ശേഷം ശ്രീഹരി നമ്പൂതിരി മേല്‍ശാന്തി സ്ഥാനം ഏറ്റെടുക്കും. ഇദ്ദേഹത്തിന്‍െറ പിതാവ് മൂര്‍ക്കന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരി നാല് തവണ വീതം ഗുരുവായൂരിലും ചോറ്റാനിക്കരയിലും മേല്‍ശാന്തിയായിട്ടുണ്ട്.

ശ്രീഹരി കോമേഴ്സ് ബിരുദധാരിയാണ്. ചാലക്കുടിയിലെ പ്രാദേശിക പത്രപ്രവര്‍ത്തകനായിട്ടാണ് തുടക്കം. സഹോദരനായ ചാലക്കുടിയിലെ അന്തരിച്ച പത്രപ്രവര്‍ത്തകന്‍ മൂര്‍ക്കന്നൂര്‍ നാരായണനായിരുന്നു വഴികാട്ടി. തൃശൂര്‍ എക്സ്പ്രസിന്‍െറ പ്രാദേശിക ലേഖകനായിരുന്നു. 1998 മുതല്‍ മലയാള മനോരമയുടെ ചാലക്കുടി ലേഖകനായി. അതിനിടയിലാണ് 2007ല്‍ ഗുരുവായൂര്‍ മേല്‍ശാന്തിയായത്. ഭാര്യ ശ്രീജ. മക്കള്‍ ഗൗരി, പാര്‍വതി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top