ഗോബാക്ക് വിളി; മദ്യനയം വാദിക്കാനത്തെിയ കപില്‍ സിബല്‍ തിരിച്ചുപോയി

kapil-sibalകൊച്ചി: ബാര്‍നയം സംബന്ധിച്ച അപ്പീല്‍ കേസുകളില്‍ സര്‍ക്കാറിനു വേണ്ടി വാദം നടത്താന്‍ സുപ്രീംകോടതി അഭിഭാഷകനും മുന്‍ മന്ത്രിയുമായ കപില്‍ സിബലിന് കഴിഞ്ഞില്ല. അഭിഭാഷകരുടെ കോടതി ബഹിഷ്കരണ തീരുമാനം മൂലം വാദം നടത്താനാവാതെ മടങ്ങി.

സര്‍ക്കാറിന്റെ മദ്യനയം ഭാഗികമായി അംഗീകരിച്ച സിംഗ്ള്‍ ബെഞ്ച് ഉത്തരവിനെതിരെ ബാറുടമകളും സര്‍ക്കാറും നല്‍കിയ അപ്പീലുകളാണ് തിങ്കളാഴ്ച കോടതി പരിഗണിക്കേണ്ടിയിരുന്നത്. ബഹിഷ്കരണ തീരുമാനത്തത്തെുടര്‍ന്ന് കപില്‍ സിബല്‍ കോടതിയില്‍ കയറാനത്തെിയപ്പോള്‍ അഭിഭാഷകര്‍ ‘ഗോബാക്’ വിളിയുമായി പിന്തുടര്‍ന്നു. കോടതിക്കു പുറത്ത് ഇവര്‍ നിലയുറപ്പിച്ചു. വാദത്തിന് തയാറുള്ളവരുടെ കേസ് പരിഗണിക്കാന്‍ തയാറാണെന്ന നിലപാട് ജസ്റ്റിസ് കെ.ടി. ശങ്കരന്‍, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.

അതേസമയം, ബഹിഷ്കരണം സംബന്ധിച്ച് അറിയാതെയാണ് താന്‍ എത്തിയതെന്നും കഴിഞ്ഞ ദിവസങ്ങളില്‍ അസോസിയേഷന്‍ പ്രസിഡന്‍റിനോടുള്‍പ്പെടെ വിളിച്ച് അന്വേഷിച്ച് ബഹിഷ്കരണ സമരമില്ലന്ന് ഉറപ്പിച്ചിരുന്നതായും കപില്‍ സിബല്‍ വ്യക്തമാക്കി. സുപ്രീംകോടതിയില്‍ മറ്റ് പ്രധാന കേസുകളില്‍ ഹാജരാകേണ്ടതിനാല്‍ ഇനി ബാര്‍ കേസില്‍ എത്താനാവില്ല. എന്നാല്‍, അഭിഭാഷകര്‍ ബഹിഷ്കരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ വാദത്തിന് മുതിരുന്നില്ലന്ന കാര്യവും അദ്ദേഹം അറിയിച്ചു.

തുടര്‍ന്ന് കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ജോണ്‍ വര്‍ഗീസിനെ വിളിച്ചുവരുത്തി. അപ്രതീക്ഷിതമായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശം ലഭിച്ച സാഹചര്യത്തിലാണ് തിങ്കളാഴ്ച ബഹിഷ്കരണ സമരമായി മാറിയതെന്ന് പ്രസിഡന്‍റ് കോടതിയെ അറിയിച്ചു.

തുടര്‍ന്ന്, ഈമാസം 24നോ 25നോ എത്താന്‍ കഴിയുമെങ്കില്‍ വാദം നടത്താമെന്ന് കോടതി അറിയിച്ചു. തനിക്ക് വാദം നടത്താന്‍ മൂന്നുമണിക്കൂര്‍ മാത്രം ലഭിച്ചാല്‍ മതിയെന്ന് വ്യക്തമാക്കിയ കപില്‍ സിബല്‍ കോടതി നിര്‍ദേശിച്ച ഏതെങ്കിലും ദിവസം എത്താന്‍ ശ്രമിക്കാമെന്നറിയിച്ച് കോടതി മുറി വിട്ടുപോകുകയായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment