തൃശൂര്‍: കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ അഞ്ച് വയസുകാരിയുടെ മൂക്കില്‍ കയറിയ അലുമിനിയം കമ്പി വിദഗ്ദ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. എടക്കഴിയൂര്‍ കല്ലുവളപ്പില്‍ സിറാജിന്‍െറ മകള്‍ ഷാസാ മെഹബിന്െറ മുക്കിനകത്താണ് അഗ്രം വളഞ്ഞ അലുമിനിയം കമ്പി കുരുങ്ങിയത്. 15സെന്റീമീറ്റര്‍ നീളം വരുന്ന കമ്പിയുടെ നാല് സെന്റിമീറ്ററോളം മൂക്കിനകത്തായിരുന്നു.
അശ്വിനി ആശുപത്രിയിലത്തെിച്ച കുട്ടിയെ ഒരുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് വിധേയയാക്കി. കുട്ടി സുഖം പ്രാപിച്ചുവരികയാണ്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news