13 കാരിയെ പീഡിപ്പിച്ച പ്രതി കുവൈത്തിലേക്ക് കടക്കും മുമ്പ് പിടിയില്‍

rape.jpg.image.784.410ഇരിങ്ങാലക്കുട: 13 കാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പ്രതിയെ കുവൈത്തിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പ് പൊലിസ് അറസ്റ്റുചെയ്തു. വെള്ളാങ്ങല്ലൂര്‍ ആപ്പിള്‍ ബസാര്‍ കല്ലറയ്ക്കല്‍ ഷിയാസാണ് (26) അറസ്റ്റിലായത്. വിസ റദ്ദാക്കി കുവൈത്തില്‍നിന്ന് നാട്ടിലത്തെിയ ഷിയാസ് പീഡനം പുറത്തായതോടെ കുവൈത്തിലേക്ക് കടക്കാന്‍ തയാറെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് ഷിയാസിനെ അറസ്റ്റ് ചെയ്തത്.

2014ല്‍ ഷിയാസാണ് പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിച്ചത്. തൊഴിലാളികളായ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്താണ് പെണ്‍കുട്ടിയുടെ വീടിന് സമീപം താമസിക്കുന്ന ഷിയാസ് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവം പുറത്ത് അറിഞ്ഞാല്‍ കൊല്ലുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നും ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നതായി പൊലീസ് പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment