കിങ്ഫിഷര്‍ എയര്‍ലൈന്‍സ് പ്രവാസി വ്യവസായിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

Kingfisher-Airlines_11കാസര്‍കോട്: വിദേശ യാത്ര തടസ്സപ്പെടുത്തിയെന്ന പരാതിയില്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് കമ്പനി കാസര്‍കോട് സ്വദേശിയായ പ്രവാസി വ്യവസായിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി വിധി. പ്രവാസി വ്യവസായി ബേക്കല്‍ മേല്‍പറമ്പ് സ്വദേശി കല്ലട്ര അബ്ദുല്‍സലാമിന്‍െറ പരാതിയില്‍ കാസര്‍കോട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറമാണ് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്.

2011 ഡിസംബറില്‍ ദുബൈയില്‍ നടന്ന ബിസിനസ് യോഗത്തില്‍ പങ്കെടുക്കാനായി അബ്ദുല്‍സലാം കാസര്‍കോട്ടെ സ്വകാര്യ ട്രാവല്‍സില്‍ നിന്ന് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് വിമാനത്തിന് ടിക്കറ്റ് ബുക് ചെയ്തിരുന്നു. മംഗളൂരുവില്‍ നിന്ന് ബംഗളൂരു വഴി ദുബൈയിലേക്കായിരുന്നു വിമാനം. ഡിസംബര്‍ 15ന് മംഗളൂരുവില്‍നിന്ന് കിങ്ഫിഷര്‍ വിമാനത്തില്‍ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലത്തെിയെങ്കിലും ദുബൈയിലേക്ക് തുടര്‍യാത്ര ചെയ്യാന്‍ വിമാന കമ്പനി അധികൃതര്‍ സമ്മതിച്ചില്ല.

അബ്ദുല്‍സലാമിന്‍െറ യു.എ.ഇ റസിഡന്‍സ് വിസയുടെ കാലാവധി കഴിഞ്ഞുവെന്ന് പറഞ്ഞാണ് വിമാനക്കമ്പനി അധികൃതര്‍ അബ്ദുല്‍ സലാമിന്‍െറ യാത്ര തടസ്സപ്പെടുത്തിയത്. ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലത്തെിയാല്‍ ആറു മാസത്തിനകം തിരിച്ചത്തെണമെന്ന നിബന്ധന യാത്രക്കാരന്‍ പാലിച്ചില്ലന്നായിരുന്നു വിമാന കമ്പനിയുടെ നിലപാട്. എന്നാല്‍, നിയമാനുസൃതമുള്ള ആറുമാസത്തിനിടെ യാത്രക്കാരന്‍ ഉംറ നിര്‍വഹിക്കാന്‍ സൗദിയില്‍ പോയിരുന്നു. ഇവിടെ നിന്ന് തിരിച്ചു വരുന്നവഴി ദുബൈയില്‍ ഇറങ്ങിയതിനാല്‍ കാലാവധി ബാധകമല്ലന്ന് അബ്ദുല്‍സലാം വിമാന കമ്പനി അധികൃതരെ അറിയിച്ചെങ്കിലും യാത്ര തടസ്സപ്പെടുത്തിയെന്നായിരുന്നു പരാതി.

യു.എ.ഇ എമിഗ്രേഷന്‍ അധികൃതരെ ബന്ധപ്പെടുകയോ അഭിപ്രായം തേടുകയോ ചെയ്യാതെ ഗള്‍ഫ് യാത്ര തടസ്സപ്പെടുത്തിയ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് നടപടി നിയമവിരുദ്ധമാണെന്ന് കണ്ടത്തെിയ ഉപഭോക്തൃഫോറം അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവും നല്‍കണമെന്ന് വിധിക്കുകയായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment