Flash News

ഫോമാ- കെഎജിഡബ്ല്യൂ റീല്‍-ഡീല്‍

March 18, 2015 , മോഹന്‍ മാവുങ്കല്‍, ഫോമാ ന്യൂസ് ടീം

FOMAA Reel-Dealബാള്‍ട്ടിമോര്‍: ഒരു നല്ല ചലച്ചിത്രം അഭ്രപാളികളില്‍ എഴുതുന്ന ഒരു സുന്ദര കവിതയാണ്. അനുവാചകനു ആവോളം ആസ്വദിക്കുവാനുള്ള വിവിധ വിഭവങ്ങള്‍ ഒരു നല്ല ചലച്ചിത്രത്തിനുണ്ടാകും. ജാതിമതഭാഷാപ്രായഭേതമെന്യേ ഏവര്‍ക്കും സംതൃപ്തിയേകുന്ന ഒരു നിറക്കൂട്ട്. സപ്തസ്വരങ്ങള്‍ക്കും, കാമ, ക്രോധ, മദ, മാത്സര്യങ്ങളടങ്ങുന്ന എല്ലാ വികാരങ്ങള്‍ക്കും നിറഞ്ഞാടാനൊരു വേദി.

അമേരിക്കയിലെ മുതിര്‍ന്ന തലമുറയ്ക്ക് അവരുടെ ചലച്ചിത്ര സര്‍ഗ്ഗാത്മകത വര്‍ധിപ്പിക്കാനും, ഇളംതലമുറയെ ആസ്വാദന പ്രവീണരാക്കനുമായി ഫോമാ-കെഎജിഡബ്ലിയൂ സഖ്യം അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സംരംഭമാണ് റീല്‍-ഡീല്‍.

8 മുതല്‍ 10 മിനിറ്റ് വരെ നീളുന്ന ഹൃസ്വ ചലച്ചിത്രങ്ങളുടെ ഒരു മത്സരമാണ്, റീല്‍-ഡീല്‍. മാര്‍ച്ച് 28, ഏപ്രില്‍ 18 യതികളില്‍ നടക്കുന്ന ടാലന്റ്ടൈമില്‍ ഈ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പങ്കെടുക്കാതെ തന്നെ യൂട്യൂബ്വഴി ഈ മത്സരത്തില്‍ പങ്കാളികളാകാം. മത്സരത്തിനായി അപേക്ഷിക്കേണ്ട അവസാന തീയതി 2015 ഏപ്രില്‍ 6 ആണ്.

വളരെ വര്‍ണ്ണശബളമായ ഒരു പ്രത്യേക ചടങ്ങില്‍ വെച്ച് ഏറ്റവും നല്ല ചലച്ചിത്രം, അഭിനേത്രി, അഭിനേതാവ്, കഥ, സംവിധായകന്‍, ഛായാഗ്രാഹകന്‍, ചിത്രസംയോജകന്‍ എന്നിവര്‍ക്ക് പുരസ്കാരങ്ങള്‍ നല്കി ആദരിക്കും. എല്ലാ മത്സരാര്‍ത്ഥികളും അവരവരുടെ പേര്, മേല്‍വിലാസം, ഏറ്റവും പുതിയ ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും, നിയമാവലികള്‍ക്കും ദയവായി സന്ദര്‍ശിക്കുക: www.fomaa.comwww.kagw.com

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top