Flash News

കല മലയാളി അസോസിയേഷന്‍ വനിതാ സമ്മേളനം

March 18, 2015 , ജോയിച്ചന്‍ പുതുക്കുളം

image (1)ഫിലാഡല്‍ഫിയ: കല മലയാളി അസോസിയേഷന്‍ ഓഫ്‌ ഡെലവേര്‍വാലിയുടെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ വനിതാദിനമായ മാര്‍ച്ച്‌ എട്ടിന്‌ നടത്തപ്പെട്ട വനിതാ സമ്മേളനം ശ്രദ്ധേയമായി. കലാ വിമന്‍സ്‌ ഫോറം ചെയര്‍ പേഴ്‌സണ്‍ സ്ഥാനത്തേയ്‌ക്ക്‌ ആഷാ ഫിലിപ്പ്‌ , കോ ചെയര്‍ ആയി പ്രഭാ തോമസ്‌ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലെ വനിതാ മുന്നേറ്റങ്ങള്‍ കൊണ്ടു മാത്രമേ സ്‌ത്രീ ശാക്തീകരണം സഫലമാകൂ എന്ന്‌ ചെയര്‍പേഴ്‌സണ്‍ അഭിപ്രായപ്പെട്ടു.

മെയ്‌ 16 ശനിയാഴ്‌ച ഫിലാഡല്‍ഫിയയില്‍ വെച്ചു നടത്തപ്പെടുന്ന വസന്തോത്സവം യൂത്ത്‌
ഫെസ്റ്റിവലിലേക്ക്‌ എല്ലാ മലയാളികളുടെയും സഹകരണം ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. വിവിധ വിഷയങ്ങളെക്കുറിച്ച്‌ ത്രേസ്സ്യാമ്മ മാത്യൂസ്‌ , സാലി എബ്രഹാം , വല്‍സ അലക്‌സ്‌ , അജി പണിക്കര്‍ ,സൂസന്‍ മാത്യൂസ്‌ , ദിവ്യാ വര്‍ഗീസ്‌ എന്നിവര്‍ സംസാരിച്ചു.

പരിപാടികള്‍ക്ക്‌ പ്രസിഡന്റ്‌ തോമസ്‌ എബ്രഹാം, ജനറല്‍ സെക്രടറി രേഖ ഫിലിപ്പ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

image (2)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top