Flash News

വിദ്യാര്‍ഥികളെ ബസില്‍ നിന്ന് ഇറക്കിവിട്ട കണ്ടക്ടര്‍ക്ക് 4600 രൂപ പിഴ

March 19, 2015 , സ്വന്തം ലേഖകന്‍

school-bus.jpg.image.784.410കൊച്ചി: സഹോദരങ്ങളായ വിദ്യാര്‍ഥികളെ ബസില്‍ നിന്ന് ഇറക്കിവിട്ട കണ്ടക്ടര്‍ക്ക് 4600 രൂപ പിഴ ശിക്ഷ. പൂത്തോട്ട കാട്ടിക്കുന്ന് സ്കൂളിലെ വിദ്യാര്‍ഥികളായ ആതിര രാജു (12) സഹോദരന്‍ അഖില്‍ രാജു (10) എന്നിവരെ വീട്ടില്‍നിന്ന് ഒരു കിലോ മീറ്റര്‍ ഇപ്പുറം ഇറക്കി വിട്ട കോട്ടയം ചുഴിയകാട് പരത്തുംപാറ ശോഭന വിലാസത്തില്‍ അനില്‍കുമാറിനെയാണ് (43) എറണാകുളം ഹോണററി സ്പെഷല്‍ ജുഡീഷ്യല്‍ സെക്കന്‍ഡ് ക്ലാസ് മജിസ്ട്രേറ്റ് പി.കെ. ഹരിദാസ് ശിക്ഷിച്ചത്.

എറണാകുളം – പാലാംകടവ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസില്‍ യാത്ര ചെയ്യവെയാണ് വിദ്യാര്‍ഥികളെ ഇറക്കിവിട്ടത്. ഇരുവരും രണ്ട് വാതിലിലൂടെയാണ് കാട്ടിക്കുന്ന് ഭാഗത്തേക്ക് പോകുന്നതിന് ബസില്‍ കയറിയത്. ബസില്‍ കയറവെ പെണ്‍കുട്ടിയുടെ കൈയില്‍നിന്ന് വീണ ചില്ലറത്തുട്ടുകള്‍ എടുക്കാന്‍ ശ്രമിക്കവെ ബസില്‍നിന്ന് ഇറക്കി വിടുകയായിരുന്നു. ബസിലുണ്ടായിരുന്ന സഹോദരനെ ഇവിടെനിന്ന് ഏറെ ദൂരെയും മാറി പെരുവഴിയില്‍ ഇറക്കിവിട്ടെന്നാണ് കേസ്.

ബസിലെ മറ്റൊരു കണ്ടക്ടറായ വൈക്കം തലയാഴം ശങ്കരഭവനില്‍ ശങ്കരപ്പിള്ളയെ നേരത്തേ 4100 രൂപ അടക്കാനും കോടതി ശിക്ഷിച്ചിരുന്നു. കണ്ടക്ടര്‍ അടക്കുന്ന 4600 രൂപയില്‍ 1000 രൂപ ദുരനുഭവത്തിനിരയായ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആവശ്യത്തിന് നല്‍കാനാണ് കോടതിയുടെ നിര്‍ദേശം. അനില്‍കുമാറിന് കണ്ടക്ടര്‍ ലൈസന്‍സില്ലായിരുന്നു. ശങ്കര പിള്ളയുടെ ലൈസന്‍സ് റദ്ദാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top