Flash News

ഇഎംഎസ് അനുസ്മരണം: വി.എസ്സിനെ പ്രസംഗിപ്പിക്കാന്‍ അനുവദിച്ചില്ല

March 19, 2015 , ഷാഹിദ് വൈപ്പി

vs-achuthanandanതിരുവനന്തപുരം : നിയമസഭാ വളപ്പില്‍ നടന്ന ഇഎംഎസ് അനുസ്മരണ പരിപാടിയില്‍ നിന്ന് വി.എസ്. അച്യുതാനന്ദന്റെ പ്രസംഗം ഒഴിവാക്കി. യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാത്രമാണ് പ്രസംഗിച്ചത്. വി.എസും പാര്‍ട്ടിസെക്രട്ടറിയും പ്രസംഗിക്കുകയെന്ന 16 വര്‍ഷത്തെ പതിവാണ് സിപിഎം ഇത്തവണ തെറ്റിച്ചത്.

ചടങ്ങില്‍ കേന്ദ്രകമ്മിറ്റി അംഗമായ വിഎസ്സിനെക്കൂടാതെ, പിബി അംഗങ്ങളായ പിണറായി വിജയന്‍, എം.എ ബേബി എന്നിവരും പങ്കെടുത്തിരുന്നു. എന്നാല്‍ ഇവരും ചടങ്ങില്‍ പ്രസംഗിച്ചില്ല. വിഎസിന് പ്രസംഗിക്കാന്‍ അവസരം നല്‍കിയാല്‍ പിബി അംഗങ്ങളായ പിണറായി വിജയനേയും ബേബിയേയും പ്രസംഗിക്കാന്‍ ക്ഷണിക്കേണ്ടിവരും. ഇത് ചടങ്ങ് നീണ്ടുപോകാന്‍ ഇടയാക്കുമെന്നതിനാലാണ് വി.എസ്സിന്റെ പ്രസംഗം ഒഴിവാക്കിയതെന്ന് സിപിഐഎം നേതൃത്വം വിശദീകരിച്ചു. പാര്‍ട്ടി സംസ്ഥാന സമ്മേളനം ബഹിഷ്‌കരിച്ച വി.എസ് പങ്കെടുത്ത ആദ്യ പൊതുപരിപാടിയിയിരുന്നു ഇത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top