Flash News

ഇന്ത്യയിലെ ഐസിസ് ഭീകരര്‍ ആര്‍.എസ്.എസും. സംഘ്പരിവാറും; മാര്‍ പൗവ്വത്തില്‍

March 19, 2015 , ആന്‍സി വര്‍ഗീസ്

powathilകോട്ടയം: സംഘപരിവാറിനെയും ആര്‍എസ്എസിനെയും രൂക്ഷമായി വിമര്‍ശിച്ച് മാര്‍ പൗവത്തില്‍ രംഗത്തെത്തി. ഒരു പത്രത്തിലാണ് അദ്ദേഹം ഇക്കാര്യത്തില്‍ തുറന്നടിച്ചിരിക്കുന്നത്. മദര്‍ തെരേസയുടെ പ്രവര്‍ത്തനം മതപരിവര്‍ത്തനത്തിന് വേണ്ടിയാണെന്നുള്ള ആരോപണങ്ങള്‍ ഇതിനോടകം തന്നെ വലിയ വിവാദമായിരുന്നിരുന്നു.

എെഎസ് ഭീകരരെ പോലെ ആര്‍എസ്എസും സംഘ പരിവാറും മാറിയെന്നും പറയുന്ന അദ്ദേഹം ഭരണത്തി‌ന്‍റെ തണല്‍ പലപ്പോഴും ഈ പ്രവണതയ്ക്ക് തുണയാകുന്നെന്നും വിമര്‍ശിക്കുന്നു. മദറിനെതിരെ ഈ വാദഗതി ഉയര്‍ത്തുന്നത് ഇതാദ്യമല്ലെന്നും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ആര്‍എസ്എസുകാര്‍ക്ക് മദര്‍ തെരേസയെ ഒരു തരത്തിലും ഉയര്‍ത്തി കാട്ടുന്നത് സഹിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മത പരിവര്‍ത്തനം ലക്ഷ്യമാക്കിയാണ് ക്രൈസ്തവര്‍ സാമൂഹിക പ്രവര്‍ത്തനം നടത്തുന്നതെന്ന് പറയുന്നവര്‍ കഥയറിയാതെ ആട്ടം കാണുന്നവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Untitled


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top