എന്‍.വൈ.എം.എസ്‌.സി ബാസ്‌കറ്റ്‌ ബോള്‍ ലീഗ്‌

image

മൂന്നാമത്‌ എന്‍.വൈ.എം.എസ്‌.സി (NYMSC) ബാസ്‌കറ്റ്‌ ലീഗിനു തുടക്കമായി. 2015 മാര്‍ച്ച്‌ 14-ന്‌ ക്വീന്‍സ്‌ ഹൈസ്‌കൂളില്‍ (74/20 Commomwelth Blvd, Glenoaks) ലീഗിന്റെ ഉദ്‌ഘാടനം കേരള സമാജം പ്രസിഡന്റ്‌ കുഞ്ഞ്‌ മലയില്‍, എന്‍.വൈ.എം.എസ്‌.സി പ്രസിഡന്റ്‌ ഈപ്പന്‍ എം. ചാക്കോയുടെ സാന്നിധ്യത്തില്‍ നിര്‍വഹിച്ചു. എന്‍.വൈ.എം.എസ്‌.സി സെക്രട്ടറി സഖറിയാ മത്തായി സ്വാഗത പ്രസംഗം നടത്തുകയും എല്ലാ കമ്മിറ്റി അംഗങ്ങളേയും അഭിനന്ദിക്കുകയും ചെയ്‌തു. എന്‍.വൈ.എം.എസ്‌.സി ബാസ്‌കറ്റ്‌ ബോള്‍ കോര്‍ഡിനേറ്റര്‍ മാത്യു ജോഷ്വായോടുള്ള പ്രത്യേകമായ നന്ദിയും അദ്ദേഹം ഈ അവസരത്തില്‍ അറിയിച്ചു.

അന്നേദിവസം രണ്ട്‌ മത്സരങ്ങള്‍ നടത്തപ്പെട്ടു. ആദ്യത്തെ മത്സരത്തില്‍ ലോംഗ്‌ ഐലന്റ്‌ കാത്തലിക്‌സ്‌, ന്യൂയോര്‍ക്ക്‌ സ്റ്റെയിലിനെ തോല്‍പിച്ചു. മാര്‍ച്ച്‌ 21-ന്‌ ശനിയാഴ്‌ച മൂന്നു മത്സരങ്ങള്‍ നടത്തുന്നതിനു നിശ്ചയിച്ചു.

4 pm: Epiphany Empire Vs MPNY
5 Pm: ThattuIsada Vs Justice League
6 Pm: Styl Vs Epiphany Empire

സഹൃദയരായ എല്ലാ കായിക പ്രേമികളേയും മത്സരങ്ങള്‍ വീക്ഷിക്കുന്നതിനായി സാദരം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

image (1)

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News