ലോസ് ആഞ്ചലസ് ടൈംസ് മാനേജിംഗ് എഡിറ്ററായി മിത്രാ കലിതക്ക് നിയമനം

mithraലോസ് ആഞ്ചലസ് ടൈംസ് മാനേജിംഗ് എഡിറ്ററായി ഇന്ത്യന്‍ അമേരിക്കന്‍ ജേണലിസ്റ്റ് എസ്. മിത്രാ കലിതയെ നിയമിച്ചതായി എല്‍.എ ടൈംസ് പബ്ലിഷര്‍ ഓസ്റ്റിന്‍, എഡിറ്റര്‍ ഡാവന്‍ മഹാരാജ് എന്നിവര്‍ ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ആസ്സാമില്‍ നിന്നുള്ള മാതാപിതാക്കളുടെ മകളായ മിത്ര ലോംഗ് ഐലന്റ്, ന്യൂജേഴ്സി എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂര്‍ത്തികരിച്ചത്. വാഷിംഗ്ടണ്‍ പോസ്റ്റ്, വാള്‍സ്ട്രീറ്റ് ജേണല്‍ എന്നീ പ്രമൂഖ മാധ്യമങ്ങളില്‍ എക്സിക്യൂട്ടീവ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുള്ള മിത്ര മാധ്യമ രംഗത്തെ അറിയപ്പെടുന്ന ഒരു പത്രപ്രവര്‍ത്തകയാണ്.

ന്യൂയോര്‍ക്ക് ക്യൂന്‍സില്‍ താമസിക്കുന്ന മിത്ര സ്പാനിഷ്, ആസ്സാമീസ്, ഹിന്ദി എന്നീ ഭാഷകളില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. ആര്‍ട്ടിസ്റ്റ് ആയ ഭര്‍ത്താവും രണ്ട് മക്കളും ഉള്‍പ്പെടുന്നതാണ് മിത്രയുടെ കുടുംബം.

2014ലെ ഏറ്റവും ഉയര്‍ന്ന മീഡിയാ രംഗത്തെ 100 സ്ത്രീകളെ തിരഞ്ഞെടുത്തതില്‍ മിത്രയും ഉള്‍പ്പെട്ടിരുന്നു. ‘മൈഗ്രേഷന്‍ ആന്‍ഡ് ഗ്ലോബലൈസേഷന്‍’ എന്നീ മൂന്ന് പുസ്തകങ്ങളുടെ രചയിതാവായ മിത്ര കൊളംബിയ ജേണലിസം സ്കൂളിലെ അദ്ധ്യാപികയായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment