ദളിത് യുവാവിനെ മര്‍ദ്ദിച്ച ശേഷം വായില്‍ മൂത്രമൊഴിച്ചു

Aravindhan Krishnagiriകൃഷ്ണഗിരി: അമ്പലത്തില്‍ ഉത്സവത്തിനെത്തിയ ദളിത് യുവാവിനെ മേല്‍ജാതിയില്‍ പെട്ടവര്‍ മര്‍ദ്ദിച്ച ശേഷം വായില്‍ മൂത്രമൊഴിച്ചു. തമിഴ്നാട്ടിലെ കൃഷ്ണഗിരിജില്ലയിലെ കരുവണ്ണൂരിലാണ് സംഭവം നടന്നത്. എം അരവിന്ദന്‍ (20) എന്ന യുവാവിന് നേരെയാണ് അതിക്രമം ഉണ്ടായത്. അമ്പലത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാനായി നാട്ടിലെത്തിയതായിരുന്നു അരവിന്ദന്‍.

ഇയാള്‍ ഒരു സുഹൃത്തിനൊപ്പമാണ് അമ്പലത്തില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ അമ്പലത്തില്‍ പ്രവേശിച്ചപ്പോള്‍ മേല്‍ജാതിയില്‍ പെട്ടവര്‍ അസഭ്യം പറയുകയും. മൂത്രപ്പുരയിലേക്ക് കൂട്ടിക്കൊണ്ട് പോയതിനു ശേഷം രണ്ട് പേരെയും മര്‍ദ്ദിച്ചവശരാക്കുകയായിരുന്നു.

മര്‍ദ്ദിച്ച് അവശരായ ഇവര്‍ കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ അക്രമികളില്‍ ഒരാള്‍ വായില്‍ മൂത്രമൊഴിച്ചെന്നാണ് അരവിന്ദന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. മര്‍ദ്ദനത്തില്‍ പരുക്കേറ്റ അരവിന്ദന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Print Friendly, PDF & Email

Leave a Comment