ലിംഗായുടെ പരാജയം: രജനീകാന്ത് 10 കോടി മടക്കിനല്‍കും

main_Photo_183281ചെന്നൈ: ‘ലിംഗാ’ എന്ന ചിത്രമുണ്ടാക്കിയ മൊത്തം നഷ്ടത്തിന്‍െറ മൂന്നിലൊന്ന് തുക മടക്കി നല്‍കുമെന്ന് സൂപ്പര്‍താരം രജനീകാന്ത്. 33 കോടി രൂപയുടെ നഷ്ടമാണ് ചിത്രം ഉണ്ടാക്കിയത്. വിതരണക്കാര്‍ക്കും പ്രദര്‍ശകര്‍ക്കും 10 കോടി രൂപ ലഭിക്കും. മുഴുവന്‍ തുകയും മടക്കി നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതിനായി പോയസ് ഗാര്‍ഡനിലെ അദ്ദേഹത്തിന്‍െറ വസതിക്കു മുമ്പാകെ യാചനാസമരം നടത്തുമെന്നും അവര്‍ ഭീഷണി മുഴക്കിയിരുന്നു. രജനീകാന്തിന്‍െറ പ്രഖ്യാപനത്തെ തുടര്‍ന്ന് സമര തീരുമാനത്തില്‍നിന്ന് അവര്‍ പിന്‍വാങ്ങി.

രജനീകാന്തും ചിത്രത്തിന്‍െറ നിര്‍മാതാവ് റോക്ലൈന്‍ വെങ്കിടേഷും വിതരണക്കാരും തമ്മിലുള്ള കൂടിയാലോചനക്ക് മധ്യസ്ഥം വഹിച്ചത് നടന്‍ ശരത്കുമാറാണ്. രജനീകാന്തിന് ഇങ്ങനെ ചെയ്യേണ്ട ധാര്‍മികമായ ബാധ്യതയില്ലന്ന് ശരത്കുമാര്‍ പറഞ്ഞു. ലാഭമുണ്ടാക്കുമ്പോള്‍ വിതരണക്കാര്‍ നടന് ലാഭവിഹിതം നല്‍കാത്തതുകൊണ്ട് പടം പരാജയപ്പെടുമ്പോള്‍ നടന്‍ പണം മടക്കിനല്‍കേണ്ടതില്ല. അതുകൊണ്ടുതന്നെ രജനീകാന്തിന്‍െറ തീരുമാനം മാനുഷികപരിഗണന വെച്ചുള്ളതാണെന്നും ശരത്കുമാര്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment