മട്ടന്‍ ദോ പിയാസ (അടുക്കള)

മട്ടന്‍ ദോപിയാസ !!! പേരു പോലെ തന്നെ വളരെ വ്യത്യസ്തമായ വിഭവമാണിത്. വളരെ പെട്ടെന്ന് തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഭവം കൂടിയാണ് മട്ടന്‍ ദോപിയാസ…

ചേരുവകള്‍

മട്ടന്‍- 1/2 കിലോ
സവാള- 1/2 കിലോ
വെളുത്തുള്ളി- 6 അല്ലി
തൈര്- 1 കപ്പ്
മല്ലിപ്പൊടി- 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍
മുളക്‌പൊടി- 1 ടീസ്പൂണ്‍
ഗരം മസാല- 1 ടീസ്പൂണ്‍
ഇഞ്ചി- 2 കഷണം
ജീരകം- 1/2 ടീസ്പൂണ്‍
കറുവപ്പട്ട- 1 ഇഞ്ച് കഷണം
ഗ്രാമ്പു- 6 എണ്ണം
ഏലയ്ക്ക- 4 എണ്ണം
മല്ലിയില- 2 തണ്ട്
എണ്ണ- 1/4 കപ്പ്
ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

ഇഞ്ചി, ഉള്ളി, വെളുത്തുള്ളി എന്നിവ അരച്ചെടുക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അരച്ചെടുത്ത മസാല ചേര്‍ത്ത് വഴറ്റണം. മസാല നിറം മാറി തുടങ്ങുമ്പോള്‍ ഇറച്ചി, പട്ട, ഗ്രാമ്പു, ഇലയ്ക്ക എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

ഇറച്ചി എല്ലാ ഭാഗവും ഒരു പോലെ ചുവക്കുമ്പോള്‍ മല്ലിപ്പൊടി, ജീരകപ്പൊടി, മുളക്‌പൊടി, തൈര്, ഉപ്പ് എന്നിവ ചേര്‍ത്ത് പാത്രം അടച്ചുവെച്ച് ചെറു തീയില്‍ വേവിക്കുക. ഇറച്ചിവെന്ത് കുറുകിയ പരുവത്തിലാകുമ്പോള്‍ വാങ്ങാം. പാത്രത്തില്‍ ചൂടോടെ വിളമ്പി മല്ലിയിലയും ഗരം മസാലപൊടിയും വിതറി ഉപയോഗിക്കാം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment