Flash News

അമ്മയെക്കാള്‍ വലുത് ഐഫോണ്‍; ഐഫോണ്‍ തിരികെ വാങ്ങിയ അമ്മയ്ക്ക് മകള്‍ വിഷം കൊടുത്തു

March 22, 2015 , സ്വന്തം ലേഖകന്‍

Marissa Webb - Backstage - MADE Fashion Week Fall 2015ഡെന്‍വര്‍: ഐഫോണ്‍ തിരികെ വാങ്ങിവച്ചതിന് അമ്മയെ കൊലപ്പെടുത്താന്‍ മകള്‍ ശ്രമിച്ചത് രണ്ടു തവണ. കൊളറാഡോയിലാണു സംഭവം. അമ്മയുടെ പരാതിയില്‍ 12 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഈമാസം ആദ്യ ആഴ്ചയില്‍ത്തന്നെ രണ്ടു തവണ അമ്മയെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ചു എന്നാണ് ആരോപണം.

ഒരു തവണ വിഷം കലര്‍ത്തിയ ഭക്ഷണം അമ്മ കഴിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് രണ്ടിനാണ് ആദ്യം പ്രഭാത ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയത്. കുടിക്കാന്‍ നല്‍കിയ പാനീയത്തിലെ നിറ വ്യത്യാസവും പതയും ശ്രദ്ധയില്‍പ്പെട്ടെതിനാല്‍ കഴിച്ചില്ല. മകള്‍ക്ക് അബദ്ധം സംഭവിച്ചതാവും എന്നാണ് കരുതിയത്.

എന്നാല്‍ നാലു ദിവസം കഴിഞ്ഞപ്പോള്‍ അമ്മ കിടപ്പുമുറിയില്‍ കുടിക്കാന്‍ വച്ചിരുന്ന വെള്ളത്തിലും പെണ്‍കുട്ടി ദ്രാവകം ഒഴിച്ചു. എന്നാല്‍ ദ്രാവകത്തിന്‍റെ മണം ശ്രദ്ധയില്‍പ്പെട്ട അമ്മ സംശയിക്കുകയും മകളെ ചോദ്യം ചെയ്തപ്പോള്‍ വിഷം കലര്‍ത്തിയ കാര്യം കുട്ടി തുറന്നു പറയുകയുമായിരുന്നു. തുടര്‍ന്ന് അമ്മ തന്നെയാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് നടത്തിയ പരിശോധനയില്‍ തെളിവ് ലഭിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ ഹോമിലേക്ക് മാറ്റുകയായിരുന്നു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top