Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

പ്രതിപക്ഷത്തെ ഭിന്നിപ്പിച്ച് ലോക്‌സഭയില്‍ ബി.ജെ.പി. യുടെ പുതിയ തന്ത്രങ്ങള്‍

March 22, 2015 , സ്വന്തം ലേഖകന്‍

modi7ന്യൂഡല്‍ഹി: ഈ മാസം ആദ്യം ലോക്‌സഭയില്‍ ഖനി- ധാതു ബില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കുകയായിരുന്നു ബിജു ജനതാദളും തൃണമൂല്‍ കോണ്‍ഗ്രസും. ബില്ലില്‍ ഭേദഗതികള്‍ കൊണ്ടുവരാന്‍ പോലും മടിച്ചില്ല ഇരുപാര്‍ട്ടികളുടെയും അംഗങ്ങള്‍. രണ്ടാഴ്ചയ്ക്കുശേഷം ബില്‍ രാജ്യസഭയിലെത്തിയപ്പോള്‍ കഥ അപ്പാടെ മാറി. തൃണമൂലും ബിജെഡിയും ബിജെപിയുടെ എക്കാലത്തെയും എതിരാളി സമാജ്‌‌വാദി പാര്‍ട്ടിയുമൊക്കെ സര്‍ക്കാരിനൊപ്പം ബില്ലിനെ തുണയ്ക്കുന്നു.

എതിര്‍ക്കാന്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും നിലനില്‍പ്പുതന്നെ ഭീഷണിയിലായ ഡിഎംകെയും മാത്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിര്‍ക്കാനുള്ള ഒരു അവസരവും പാഴാക്കാത്ത ജനതാദള്‍ യുണൈറ്റഡിന്‍റെ അംഗങ്ങള്‍ എതിര്‍ത്തു വോട്ട് ചെയ്യുന്നത് ഒഴിവാക്കാന്‍ സഭ വിട്ടുപോകുന്നു.

രണ്ടാഴ്ചയ്ക്കുള്ളില്‍ തലസ്ഥാനത്തു സംഭവിച്ച രാഷ്ട്രീയ നീക്കങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. ശീതകാല സമ്മേളനത്തിലും ബജറ്റ് സമ്മേളനത്തിന്‍റെ തുടക്കത്തിലും ഒന്നിച്ചു നിന്നു സര്‍ക്കാരിനെ എതിര്‍ത്ത പ്രതിപക്ഷ കക്ഷികള്‍ക്ക് ഇപ്പോള്‍ പല ശബ്ദം. എന്‍ഡിഎയ്ക്കു ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ സര്‍ക്കാരിന് ബില്ലുകള്‍ പാസാക്കുന്നതു മുമ്പത്തെക്കാള്‍ എളുപ്പമായിരിക്കുന്നു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയും ഡല്‍ഹി ഭരണത്തിന്‍റെ തുടക്കത്തിലും കടുംപിടിത്തക്കാരനായിരുന്ന മോദിയില്‍ നിന്നു പ്രതീക്ഷിച്ചതല്ല ഈ മാറ്റം. വിട്ടുവീഴ്ചയും ഭരണതന്ത്രജ്ഞതയും പ്രകടിപ്പിക്കാനും പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനും ഒരേപോലെ നീക്കം നടത്തുന്നു മോദിയുടെ നേതൃത്വത്തില്‍ ബിജെപി സഭാ മാനെജര്‍മാര്‍. പ്രതിപക്ഷ കക്ഷികള്‍ ഒത്തുതീര്‍പ്പിനു വഴങ്ങിയെന്നു കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസ് ഏറെക്കുറെ ഒറ്റപ്പെട്ടിരിക്കുന്നു. ഇനിയിപ്പോള്‍ ഭൂമിയേറ്റെടുക്കല്‍ ബില്ലില്‍ മാത്രമാണു കോണ്‍ഗ്രസിന്‍റെ പ്രതീക്ഷയും സര്‍ക്കാരിന്‍റെ കടമ്പയും.

എല്ലാത്തിന്‍റെയും തുടക്കം മോദിയില്‍ നിന്നു തന്നെയായിരുന്നു. എസ്.പി. അധ്യക്ഷന്‍ മുലായം സിങ് യാദവിന്‍റെ അനന്തരവനും ലാലു പ്രസാദ് യാദവിന്‍റെ മകളുമായുള്ള വിവാഹച്ചടങ്ങില്‍ പങ്കെടുത്ത മോദി ജനതാ പരിവാര്‍ നേതാക്കളുമായി സൗഹൃദത്തിന്‍റെ പുതിയ വഴി തുറന്നു.

രാഷ്ട്രീയത്തിനതീതമായി എല്ലാവരോടും അടുപ്പം പുലര്‍ത്തുന്ന മുതിര്‍ന്ന മന്ത്രിമാര്‍ അരുണ്‍ ജയ്‌റ്റ്‌ലിയും എം.വെങ്കയ്യ നായിഡുവും നടത്തിയ പിന്‍വാതില്‍ ചര്‍ച്ചകള്‍ കൂടിയായപ്പോള്‍ സുപ്രധാന വിഷയങ്ങളില്‍ എസ്.പി.യുടെ 15 രാജ്യസഭാംഗങ്ങളുടെ സഹകരണം ബിജെപി നേതൃത്വം ഉറപ്പിച്ചു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി മോദിക്ക് ഏറെക്കാലമായുള്ള അടുപ്പവും മഹാരാഷ്ട്രയില്‍ ഇരുപാര്‍ട്ടികളുമായുള്ള “നിഴല്‍ സഖ്യവും” ആറ് അംഗങ്ങളുടെ പിന്തുണ കൂടി സര്‍ക്കാരിനു നല്‍കി.

ഇനിയായിരുന്നു ഭഗീരഥ പ്രയത്നം. ബദ്ധവൈരി മമത ബാനര്‍ജിയുമായി കഴിഞ്ഞ പത്തിനു ഡല്‍ഹിയില്‍ മോദി നടത്തിയ കൂടിക്കാഴ്ച വഴിത്തിരിവായി. ബംഗാള്‍ സര്‍ക്കാരിനോടു കേന്ദ്രത്തിനു സഹകരണ മനോഭാവമുണ്ടാകുമെന്നു മോദി ഉറപ്പുനല്‍കിയപ്പോള്‍ ബില്ലുകള്‍ സെലക്റ്റ് കമ്മിറ്റി വിടുകയെന്ന നിര്‍ദേശമായിരുന്നു മമതയ്ക്കുണ്ടായിരുന്നത്.

അവരുടെ തിരക്കഥ സര്‍ക്കാര്‍ അംഗീകരിച്ചപ്പോള്‍ സഭയില്‍ തൃണമൂല്‍ സര്‍ക്കാരിനൊപ്പമായി. മുഖ്യ പ്രതിപക്ഷം കോണ്‍ഗ്രസിനാകട്ടെ, വോട്ടെടുപ്പില്‍ പാര്‍ട്ടിയുടെ മുഴുവന്‍ അംഗങ്ങളെയും ഹാജരാക്കാന്‍ പോലും കഴിയുന്നില്ലെന്നതും വീഴ്ചയായി.

കഴിഞ്ഞ ദിവസം ഖനി- ധാതു ബില്‍ വോട്ടിനിടുമ്പോള്‍ അറുപത്തെട്ടില്‍ 14 പേര്‍ ഹാജരായിരുന്നില്ല. ഏഴു പേര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം അഞ്ചു പേര്‍ക്കു മറ്റു കാരണങ്ങള്‍. രണ്ടു പേര്‍ക്ക് കാരണമില്ലാത്ത അവധി.

എന്‍ഡിഎയ്ക്കെതിരേ ജനതാ പരിവാറിനെ ഒന്നിപ്പിച്ച ജെഡിയുവിന്‍റെ അവസ്ഥയാണു കൂടുതല്‍ കഷ്ടം. ബിജെപിയെ എതിര്‍ക്കാന്‍ ഒപ്പം നിന്ന മുലായം കളം മാറ്റിച്ചവിട്ടുകയാണ്.
ഇതു വ്യക്തമായതുകൊണ്ടാകാം അവര്‍ സഭ വിട്ടിറങ്ങിയത്. ഇതിനിടെ, ഖനിയുള്ള സംസ്ഥാനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തതു വഴി ബിജെഡിയടക്കം കക്ഷികളെ വരുതിയില്‍ നിര്‍ത്താന്‍ ബിജെപിക്കായി. എന്നാല്‍, ഭൂമിയേറ്റെടുക്കല്‍ ബില്ലെന്ന യഥാര്‍ഥ കടമ്പ വരാനിരിക്കുന്നുവെന്ന ആശ്വാസത്തിലാണു കോണ്‍ഗ്രസ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top