രുചിയേറും വിവിധയിനം കട്‌ലെറ്റുകള്‍

ഫിഷ് കട്‌ലെറ്റ്

നെയ്‌മീന്‍ കഷണങ്ങള്‍ (അല്ലെങ്കില്‍ ടുണ ഫിഷ്) .. അര കിലോ
കുരുമുളകുപൊടി .. ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി .. കാല്‍ ടീസ്പൂണ്‍
ചുവന്നുള്ളി പൊടിയായി അരിഞ്ഞത് .. 100 ഗ്രാം
ഇഞ്ചി പൊടിയായി അരിഞ്ഞത് .. ഒരു കഷണം
പച്ചമുളക് പൊടിയായി അരിഞ്ഞത് .. മൂന്ന്
കറിവേപ്പില പൊടിയായി അരിഞ്ഞത് .. ഒരു കതിര്‍
മുളകുപൊടി .. ഒരു ടീസ്പൂണ്‍
ഗരംമസാലപ്പൊടി .. ഒരു ടീസ്പൂണ്‍
കിഴങ്ങ് പുഴുങ്ങിപ്പൊടിച്ചത് .. മൂന്ന് എണ്ണം
മുട്ടയുടെ വെള്ള .. മൂന്ന്
റൊട്ടിപ്പൊടി, ഓയില്‍ .. ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
മീന്‍ കഷ്ണങ്ങളിലേക്ക് കുരുമുളകുപൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ് ഇവ ചേര്‍ത്തിളക്കി ആവിയില്‍ പുഴുങ്ങിയെടുക്കുക. ശേഷം ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില ഇവയെല്ലാം നന്നായി വഴറ്റിയെടുത്ത് പുഴുങ്ങിപ്പൊടിച്ച കിഴങ്ങിലേക്കിട്ട് ഇളക്കി ഗരംമസാലപ്പൊടി ചേര്‍ത്തിളക്കി ഒന്നുകൂടി വഴറ്റിയെടുത്ത് വെയ്ക്കുക. പിന്നീട് മീന്‍കഷണങ്ങള്‍ കൈകൊണ്ട് ഞരടി, കിഴങ്ങുകൂട്ടിലേക്കിട്ട് എല്ലാംകൂടി നന്നായി യോജിപ്പിച്ച് ചെറിയ ഉരുളകളാക്കിയെടുത്ത് കട്ലെറ്റിന്‍റെ ആകൃതിയില്‍ പരത്തി, മുട്ടയില്‍ മുക്കി ബ്രഡ്പൊടിയില്‍ പൊതിഞ്ഞെടുത്ത് കാഞ്ഞ എണ്ണയില്‍ വറുത്തുകോരുക.

കാബേജ് കട്‌ലെറ്റ്

കാബേജ് ഇല .. അഞ്ച്
ചെറുതായി അരിഞ്ഞ സവാള .. ഒന്ന്
ഗരംമസാല .. കാല്‍ ടീസ്പൂണ്‍
വെളിച്ചെണ്ണ. റസ്ക് പൊടിച്ചത് .. ആവശ്യത്തിന്
ഉരുളക്കിഴങ്ങ് .. രണ്ട്
മുട്ട .. ഒന്ന്
കുരുമുളക് പൊടി .. ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് പുഴുങ്ങി തോല് കളഞ്ഞ് ഉടച്ച് വെയ്ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാകുമ്പോള്‍ അരിഞ്ഞുവെച്ച കാബേജ് ഇലയും പൊടിയായി അരിഞ്ഞ സവാളയമിട്ട് ചെറുതീയില്‍ വേവിക്കുക. അതിനുശേഷം ഉപ്പും കുരുമുളക് പൊടിയും ഗരംമസാലയും ഇടുക. ഇവ നന്നായി വഴന്നു വന്നാല്‍ അടുപ്പില്‍ നിന്നു വാങ്ങിവെയ്ക്കുക. തണുത്തതിനുശേഷം ഉരുളക്കിഴങ്ങ് ഉടച്ചതും കാബേജ് ഇലയും കൂട്ടി മിക്സ് ചെയ്യുക. നന്നായി കുഴച്ചതിനുശേഷം ചെറിയ ഉരുളകളായി ഉരുട്ടി പരത്തുക. അതിനുശേഷം മുട്ടയുടെ വെള്ളയില്‍ മുക്കി റസ്ക് പൊടിയില്‍ ഒപ്പി വെളിച്ചെണ്ണയില്‍ വറുത്ത് എടുക്കുക.

സോയാ ചങ്ങ്സ് കട്‌ലെറ്റ് (soya chunks cutlet)

സോയാ ചങ്സ് .. 100 ഗ്രാം
സവാള കൊത്തിയരിഞ്ഞത് .. മൂന്നെണ്ണം
അരച്ച ഇഞ്ചി, വെളുത്തുള്ളി .. ഒരു ടേബിള്‍സ്പൂണ്‍
പച്ചമുളക് അരിഞ്ഞത് .. ഒരു ടേബിള്‍സ്പൂണ്‍
ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചത് .. രണ്ടെണ്ണം
മുളകുപൊടി .. ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി .. അര ടേബിള്‍സ്പൂണ്‍
ഗരംമസാലപ്പൊടി .. ഒരു ടേബിള്‍സ്പൂണ്‍
മുട്ട അടിച്ചത് .. ഒന്ന്
റൊട്ടിപ്പൊടി .. ഒരു കപ്പ്

തയ്യാറാക്കുന്ന വിധം
സോയാ ചങ്സ് ഉപ്പ് ചേര്‍ത്ത് വേവിച്ച് പൊടിച്ചെടുക്കുക. എണ്ണയില്‍ സവാള, ഇഞ്ചി, വെളുത്തുള്ളി അരച്ചത്, പച്ചമുളക് എന്നിവയിട്ട് വഴറ്റുക. മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഗരംമസാലപ്പൊടി എന്നിവ ചേര്‍ത്ത് വഴറ്റുക. ഉരുളക്കിഴങ്ങ് പൊടിച്ചതും സോയാചങ് പൊടിച്ചതും ഉപ്പും ചേര്‍ത്ത് വാങ്ങിവെയ്ക്കുക. ചൂടാറിയശേഷം ഈ കൂട്ട് ഉരുളകളാക്കി പ്രസ് ചെയ്തശേഷം മുട്ടയിലും റൊട്ടിപ്പൊടിയിലും മുക്കി വറുത്ത് കോരുക.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment