Flash News

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലും കൊടിമരവും വിദഗ്ധ സംഘം പരിശോധിച്ചു

March 24, 2015 , സ്വന്തം ലേഖകന്‍

350x350_IMAGE29880186ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലും കൊടിമരവും ദേവസ്വം നിയോഗിച്ച വിദഗ്ധസംഘം പരിശോധിച്ചു. ശ്രീകോവിലിന്‍െറ ചോര്‍ച്ച പരിഹരിക്കാനും കൊടിമരം മാറ്റി സ്ഥാപിക്കാനുമുള്ള ആലോചനകളുടെ ഭാഗമായാണ് വിദഗ്ധര്‍ പരിശോധന നടത്തിയത്. ചോര്‍ച്ച പരിഹരിക്കണമെന്നതൊഴിച്ചാല്‍ ഗൗരവമുള്ള പ്രശ്നങ്ങള്‍ ശ്രീകോവിലിന് ഇല്ലന്നാണ് സംഘത്തിന്‍െറ പ്രാഥമിക നിഗമനം. കൊടിമരത്തിനും ഗൗരവതരമായ തകരാറില്ലന്നാണ് സൂചന.

വിശദ പഠനത്തിന് ശേഷം ഈ മാസം 30ന് മുമ്പ് ദേവസ്വം ഭരണസമിതിക്ക് റിപ്പോര്‍ട്ട് നല്‍കും. കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, വേഴപറമ്പ് നാരായണന്‍ നമ്പൂതിരി, കൂറ്റനാട് രാവുണ്ണി പണിക്കര്‍ എന്നിവരടങ്ങുന്ന സമിതിയാണ് പരിശോധന നടത്തിയത്. ചൊവ്വാഴ്ച ഉച്ചപൂജ കഴിഞ്ഞ് നടയടച്ച സമയത്തായിരുന്നു പരിശോധന. ഉച്ചതിരിഞ്ഞ് ക്ഷേത്രനട തുറക്കുന്നതു വരെ പരിശോധന തുടര്‍ന്നു. സമിതിയുടെ നിര്‍ദേശ പ്രകാരം കീഴ്ശാന്തിമാരാണ് ശ്രീകോവിലില്‍ പരിശോധന നടത്തിയത്.

നമസ്കാര മണ്ഡപത്തിലെ ചെമ്പോലയില്‍ സ്വര്‍ണം പൂശിയ മുകള്‍ ഭാഗത്തെ ചോര്‍ച്ചയും കണ്ടത്തെിയിട്ടുണ്ട്. നടപ്പുരയുടെ മുകളില്‍ കയറി തൂക്കുകട്ട ഉപയോഗിച്ച് കൊടിമരത്തിന്‍െറ ചരിവ് പരിശോധിച്ചു. 63 വര്‍ഷം പഴക്കമുള്ള കൊടിമരത്തിന് കാലപ്പഴക്കം കൊണ്ടുണ്ടായിട്ടുള്ള നേരിയ ചരിവ് മാത്രമേയുള്ളു എന്നാണ് വിലയിരുത്തല്‍. ഇത്രയും പഴക്കമുള്ള മറ്റ് പല സ്ഥലങ്ങളിലെയും കൊടിമരത്തെ അപേക്ഷിച്ച് ഗുരുവായൂരില്‍ ചരിവ് കുറവാണ്. പരിശോധനക്കു ശേഷം തന്ത്രിമഠത്തില്‍ തന്ത്രിമാരുമായി ചര്‍ച്ച നടത്തി. സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികളില്‍ തീരുമാനമെടുക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ ടി.വി.ചന്ദ്രമോഹന്‍ പറഞ്ഞു.

ഒരു മാസം മുമ്പ് നടന്ന അഷ്ടമംഗല പ്രശ്നത്തില്‍ ശ്രീകോവിലിന്‍െറ നവീകരണവും കൊടിമരം മാറ്റി സ്ഥാപിക്കുന്നതും ചിന്താവിഷയമാക്കിയിരുന്നു. ആവശ്യമെങ്കില്‍ നവീകരണവും കൊടിമരം പുതിയത് സ്ഥാപിക്കലും നടത്താമെന്നാണ് പ്രശ്നചിന്തയില്‍ കണ്ടതെന്നാണ് ദേവജ്ഞന്‍മാര്‍ വെളിപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് വിശദ പഠനത്തിന് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top