ന്യൂജെഴ്സി: അനുഗ്രഹീത വചനപ്രഘോഷകനും, അറിയപ്പെടുന്ന ധ്യാനഗുരുവും, കപ്പൂച്ചന്‍ സഭാംഗവുമായ ബഹു. ഫാ. അലക്സ് വാച്ചാപ്പറമ്പില്‍ നയിക്കുന്ന ത്രിദിന നോമ്പുകാല കുടുംബ നവീകരണ ധ്യാനം സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫോറോനാ ദേവാലയത്തില്‍ മാര്‍ച്ച് 27, 28, 29 തിയ്യതികളിലായി നടത്തപ്പെടുന്നു.
മാര്‍ച്ച് 27-ാം തിയ്യതി വെള്ളിയാഴ്ച വൈകീട്ട് 7 മണിക്കുള്ള കുരിശിന്റെ വഴിയും, വിശുദ്ധ യുദാശ്ലീയായുടെ നെവേനയും തുടര്‍ന്ന് 7:30നുള്ള വിശുദ്ധ ദിവ്യബലിയോടെ ആദ്യ ദിവസത്തെ ധ്യാനത്തിന് തുടക്കം കുറിക്കും.
മാര്‍ച്ച് 28-ാം തിയ്യതി ശനിയാഴ്ച 9 മണിക്കുള്ള വിശുദ്ധ ദിവ്യബലിക്കുശേഷം 10 മണിമുതല്‍ രണ്ടാം ദിവസത്തെ ധ്യാനം വൈകീട്ട് 4 മണിയോടെ സമാപിക്കും.
മാര്‍ച്ച് 29-ാം തിയ്യതി ഞായറാഴ്ച രാവിലെ 9 മണിക്ക് ഓശാന തിരുനാളിന്റെ തിരുക്കര്‍മ്മങ്ങള്‍ നടക്കും. തുടര്‍ന്ന് ആഘോഷമായ ദിവ്യബലിക്കുശേഷം 10:30 മുതല്‍ ധ്യാനം ആരംഭിച്ച് വൈകീട്ട് 4:30ന് സമാപിക്കും.
കുടുംബനവീകരണം, ആത്മവിശുദ്ധീകരണം, രോഗശാന്തി എന്നീ മേഘലകളില്‍ വചനശുശ്രൂഷകള്‍ നടക്കും.
ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപത അദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ കല്പന പ്രകാരം 2014 ഡിസംബര്‍ 25 മുതല്‍ 2015 ഡിസംബര്‍ 25 വരെ രൂപതയുടെ കീഴിലുള്ള ഇടവകകളിലും, മിഷനുകളിലും കുടുംബവര്‍ഷം ആചരിച്ചുവരുന്ന ഈ അവസരത്തില്‍ ദേവാലയത്തില്‍ നോമ്പിനോടനുബന്ധിച്ചു നടത്തപ്പെടുന്ന വാര്‍ഷിക ധ്യാനത്തില്‍ എല്ലാ ഇടവകാംഗങ്ങളും പങ്കെടുത്ത് ആത്മീയ ഉണര്‍വ്വ് നേടാന്‍ സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ബഹു. വികാരി ഫാ. തോമസ് കടുകപ്പിള്ളി അറിയിച്ചു.
നോമ്പിനോടനുബന്ധിച്ച് കുട്ടികള്‍ക്കും, യുവാക്കള്‍ക്കുമായുള്ള ധ്യാന ക്ലാസ്സുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി ദേവാലയത്തില്‍ നടത്തപ്പെട്ടു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് ചെറിയാന് പടവില്‍ (ട്രസ്റ്റി) 908 906 1709, ടോം പെരുമ്പായില്‍ (ട്രസ്റ്റി) 646 326 3708, മിനേഷ് ജോസഫ് (ട്രസ്റ്റി) 201 978 9828, മേരിദാസന്‍ തോമസ് (ട്രസ്റ്റി) 201 912 6451.
വെബ്: www.stthomassyronj.org
Print This Post
To toggle between English & Malayalam Press CTRL+g
Read More
കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയിട്ടുള്ള കേരള കലാമണ്ഡലം ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു ; മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് കലാരത്നം; കലാമണ്ഡലം സരസ്വതിക്ക് ഫെലോഷിപ്
സാമൂഹ്യ സുരക്ഷിതത്വമില്ലാത്ത ദൈവത്തിന്റെ സ്വന്തം നാട് (എഡിറ്റോറിയല്‍)
യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണിലെ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് കരുതലിന്റെ സാന്ത്വന സ്പര്‍ശവുമായി ഡബ്ല്യു എം സി.
എണ്ണവില ബാരലിന് 28 ഡോളറായി ഇടിഞ്ഞു
ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന റിഥം ഓഫ് ലൈഫ് സെമിനാര്‍ സൗത്ത് ആഫ്രിക്കയിലും, ബോട്സ് വാനയിലും
അനിയന് ഫിലിപ്പ് (53)ഫിലാഡല്ഫിയായില് നിര്യാതനായി
അടുത്ത മാസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
വിശന്നു വലഞ്ഞ കുട്ടികള്‍ കുപ്പതൊട്ടിയില്‍ നിന്നും ആഹാരം കഴിച്ചു, മതാവിനെ അറസ്റ്റു ചെയ്തു
ബാബ്റി മസ്ജിദ് പൊളിക്കൽ കേസിലെ എല്ലാ നിയമനടപടികളും ഇന്ന് അവസാനിക്കും, പ്രതികൾ സിബിഐ കോടതിയിൽ രേഖാമൂലം മറുപടി നൽകും
സ്കൂള്‍ യുവജനോത്സവം ചൊവ്വാഴ്ച തിരുവനന്തപുരത്ത് തുടങ്ങും
തോട്ടം തൊഴിലാളി സമരം: സര്‍ക്കാര്‍ തോട്ടമുടമകള്ക്കൊപ്പം, പരിഹാരം നീണ്ടുപോകുന്നു, തൊഴിലാളികള്‍ കബളിപ്പിക്കപ്പെടുന്നു
ചാള്‍സ് ആന്റണി, സജിന്‍ ലാല്‍, ടോണി സ്റ്റീഫന്‍, പ്രിയ ഉണ്ണികൃഷ്ണന് പി.എം.എഫ് 2015 കണ്വെന്ഷന് കലാ-സാംസ്കാരിക, സാഹിത്യ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍മാര്‍
റബ്ബര്‍ വിലയിടിവ്: സര്‍ക്കാരും, റബ്ബര്‍ ബോര്‍ഡും, വ്യാപാരികളും കര്‍ഷകരെ വഞ്ചിക്കുന്നു- ഇന്‍ഫാം
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA) പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 28 ശനിയാഴ്ച; റോജി ജോണ്‍ എം.എല്‍.എ, ജേക്കബ് തോമസ് ഐ.പി.എസ്, വര്‍ഗീസ് ജോര്‍ജ് മുഖ്യാതിഥികള്‍
സാമൂഹിക സേവനം ചെയ്യുന്നതിന് സ്ഥാനമാനങ്ങള്‍ ആവശ്യമാണോ? കാണുക നമസ്കാരം അമേരിക്ക ശനിയാഴ്ച 11 മണിക്ക്
ഫൊക്കാന ടൊറന്റോ മാമാങ്കം: കൗണ്ട് ഡൗണ്‍ 30-ന് തുടങ്ങും
മാധവന് നായര്‍ക്ക് പിന്തുണയുമായി ന്യൂജേഴ്സി മലയാളികള്‍
ലയണ്‍സ് ക്ലബ് നേപ്പാളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു
വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനനനപ്പെരുന്നാളും എട്ടുനേനാമ്പാചരണവും
മാറാനാഥ കണ്വന്ഷന് ഫിലഡല്ഫിയയില് ജൂണ്‍ 25, 26 തിയ്യതികളില്‍
ടൊറന്റോ സെന്റ് തോമസ് ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചിലെ ഹാശാ ആഴ്ച ശുശ്രൂഷകള്‍
കൊച്ചി സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം 20ന്, ഒരുക്കം പൂര്‍ത്തിയായി
ഹൈദരാലി വധം: നാല് പ്രതികള്‍ കുറ്റക്കാര്‍; കൊലപ്പെടുത്തിയത് കാര്‍ തട്ടിയെടുക്കാന്‍, മൃതദേഹം കത്തിച്ച് വഴിയരികയില്‍ ഉപേക്ഷിച്ചു
ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാകുന്നു; പരിസ്ഥി പഠനം നടത്താന്‍ കെജിഎസ് ഗ്രൂപ്പിന് കേന്ദ്രം അനുമതി നല്കി
Leave a Reply