Flash News

അനധികൃത ടെലിവിഷന്‍ സ്‌ട്രീമിംഗ് കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയുമായി അധികൃതര്‍

March 25, 2015 , യുണൈറ്റഡ് മീഡിയ

FBI_Anti-Piracy_Warningന്യൂജെഴ്‌സി: അനധികൃത ടെലിവിഷന്‍  സ്‌ട്രീമിംഗ് കമ്പനികള്‍ക്കെതിരെ കര്‍ശന നടപടികളുമായി അധികൃതര്‍. ടെലിവിഷന്‍ ചാനലുകള്‍ അനധികൃതമായി കാണുന്ന ഉപഭോക്താക്കളും സൂക്ഷിക്കാന്‍ അമേരിക്കന്‍ പോലീസിന്റെയും ഗവണ്മെന്റ് എജന്‍സികളുടെയും നിര്‍ദ്ദേശം.

നോര്‍ത്ത് അമേരിക്കയിലും മറ്റു രാജ്യങ്ങളിലായും വ്യാപിച്ചു കിടക്കുന്ന അനധികൃത സ്‌ട്രീമിംഗ് കമ്പനികള്‍ക്കെതിരെ അംഗീകൃത ടെലിവിഷന്‍ വിതരണ ശൃഖലക്കാരുടെ കൂട്ടായ്മ അമേരിക്കയിലെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു അന്വേഷണവും ആരംഭിച്ചു.

അമേരിക്കയിലെ ജോര്‍ജിയ സംസ്ഥാനത്ത് അറ്റ്‌ലാന്റ കേന്ദ്രമായുള്ള ഒരു കമ്പനിയുടെ വിശദ വിവരങ്ങള്‍ പോലീസിന് കൈമാറിയതിനെത്തുടര്‍ന്ന് അമേരിക്കന്‍ പോലീസ് ഇടപെട്ട് ഇത് നടത്തിയവര്‍ക്കെതിരെ നിയമനടപടി എടുത്തതിന്റെ പിന്നാലെയാണ് അനധികൃത വിതരണ കമ്പനികള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തത്.

അമേരിക്കയിലുള്ള മലയാളം ചാനലുകള്‍ കാണുന്നവര്‍ ഇതേപറ്റി ബോധവാന്മാരാകണമെന്നും അനധികൃതമായി വില കുറച്ചു നല്‍കുന്ന കമ്പനികളുടെ വരിക്കരാകുന്നതും ചാനലുകള്‍ കാണുന്നതും ഗുരുതര കുറ്റമാണെന്നും അവരും പോലീസിന്റെ നിരീക്ഷണത്തില്‍ വരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അനധികൃതമായുള്ള സ്‌ട്രീമിംഗ് കമ്പനികള്‍ക്ക് ശരിയായ മേല്‍വിലാസമോ ടെലിഫോണ്‍ നമ്പരോ ഇല്ലാത്തവരാണ്. അതുകൊണ്ടുതന്നെ അവരെ കണ്ടു പിടിക്കാനുള്ള സാധ്യതകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഉപഭോക്താവിനെ കേന്ദ്രീകരിച്ചു അന്വേഷണം നടത്തേണ്ട സാഹചര്യമാണെന്ന് പോലീസിന്റെ നിര്‍ദേശത്തില്‍ പറയുന്നു. ഉപഭോക്താക്കളുടെ പൂര്‍ണ വിവരങ്ങള്‍ പോലീസിന് കിട്ടാനുള്ള സാധ്യതയും ഉണ്ടെന്നുള്ള കാര്യം പോലീസ് എജന്‍സികള്‍ പറഞ്ഞു.

കൂടാതെ ക്രെഡിറ്റ്‌ കാര്‍ഡുകള്‍ നല്‍കുമ്പോള്‍ അതിന്റെ ദുരുപയോഗം വര്‍ദ്ധിച്ചതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ ക്രൈം ബ്യൂറോയും അന്വേഷണം ഊര്‍ജിതപ്പെടുത്തി. അമേരിക്കന്‍ മലയാളികളുടെ ക്രെഡിറ്റ്‌ കാര്‍ഡുകള്‍ കാനഡയില്‍ നിന്നും അമേരിക്കയില്‍ നിന്നും ഷോപ്പിംഗ്‌ നടത്തി വന്‍ തുകകളുടെ തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്നാണ് സൈബര്‍ ക്രൈം വിഭാഗം ഇടപെട്ടത്.

ഇത്തരത്തില്‍ ഒക് ലഹോമ സംസ്ഥാനത്ത് നിന്ന് അനധികൃത സ്‌ട്രീമിംഗിലൂടെ ചാനലുകള്‍ കാണാന്‍ തുടങ്ങിയ സെബാസ്റ്റ്യന്‍ തേന്‍കാട്ടില്‍ തന്റെ ക്രെഡിറ്റ്‌ കാര്‍ഡില്‍ ആദ്യത്തെ 2 മാസം 8 ഡോളര്‍ 99 സെന്റ്റ് ചാര്‍ജ് ചെയ്യുകയും പിന്നീട് 159.99 ഡോളറിന്റെ ചാര്‍ജ് കാണുകയും അതേ മാസം തന്നെ ഹോം ഷോപ്പിംഗ്‌ നെറ്റ്‌വര്‍ക്കു വഴി 268.77 ഡോളര്‍ ചാര്‍ജ് ചെയ്തത് കണ്ടപ്പോള്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ കമ്പനിയെ വിളിച്ചു പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയപ്പോഴാണ് ചതി മനസ്സിലായത്.

ഈ അടുത്ത സമയത്ത് ഹൈദരാബാദ്, അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങി 15 രാജ്യങ്ങളില്‍ പ്രചാരമുള്ള ജാഡൂ ടി.വി.യുമായി ബന്ധപ്പെട്ട പ്രവര്‍ത്തകരെ അനധികൃത സ്‌ട്രീംഗ് നടത്തുന്നതിന്റെ പേരിൽ അറസ്റ്റ് ചെയ്തു ജയിലിലടച്ചിരുന്നു.

അമേരിക്കയിലും ഇത് പോലെ മലയാളം ചാനലുകള്‍ അനധികൃതമായി നല്‍കുന്ന കമ്പനികള്‍ പ്രവര്‍ഥ്റ്റിക്കുന്നതായും ഈ കമ്പനികള്‍ക്കെതിരെയും ഗവണ്മെന്റ് ഏജന്‍സികള്‍ നോട്ടമിടുന്നതായും പോലീസ് നേരത്തെ അറിയിച്ചിരുന്നു അതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടിക്കു ടെലിവിഷന്‍ വിതരണ ഏജന്‍സികളുടെ കൂട്ടായ്മ നടപടിക്കു തുടക്കം കുറിച്ചത്. ചാനല്‍ കമ്പനികള്‍ നിഷ്ക്കര്‍ച്ചിരിക്കുന്ന വരിസംഖ്യയില്‍ കുറച്ചു ചാനലുകള്‍ വില്‍ക്കുന്ന എല്ലാ കമ്പനികളും അനധികൃതമാണെന്ന വാസ്തവവും അറിയിച്ചു.

പോലീസിലെ സൈബര്‍ ക്രൈം വിംഗ് സെക്കന്‍ഡറാബാദില്‍ തിരുമലഗേരിയില്‍ നടത്തിയ റെയ്ഡിലാണു നാലു പേരെ അറസ്റ്റ് ചെയ്തത്. ഒരു എഞ്ചിനീയര്‍, ടെലി-കോളര്‍, വെബ് ഡിസൈനര്‍, എന്നിവര്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.

IllegalStreaming illegalStreaming2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top