Flash News

അന്ധനായ ഗൃഹനാഥനെ ഭാര്യ വെട്ടിക്കൊന്നു

March 25, 2015 , സ്വന്തം ലേഖകന്‍

killed husband killer wifeപാലക്കാട്: അന്ധനായ ഗൃഹനാഥന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ പൊലീസില്‍ കീഴടങ്ങി. നണ്ടന്‍കിഴായ കൊട്ടപ്പള്ളം ഐ.എച്ച്.ഡി.പി കോളനിയിലെ വേലായുധനാണ് (52) വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടത്. ഭാര്യ ഓമന (48) പൊലീസിന് മുമ്പാകെ കീഴടങ്ങി.

മദ്യപാനിയായ വേലായുധന്‍ ചൊവ്വാഴ്ച രാത്രി ഭാര്യയുമായി വഴക്കിട്ടു. ബന്ധുവായ സ്ത്രീയുമായി ഭര്‍ത്താവിനുണ്ടെന്ന് പറയുന്ന അവിഹിത ബന്ധത്തെ ചൊല്ലിയുള്ള കലഹമാണ് കൊലപാതകത്തിന് കാരണമായത്. വേലായുധനെ ഓമന വെട്ടുകത്തി ഉപയോഗിച്ച് ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിന്‍െറ വശത്താണ് വെട്ടേറ്റത്. ഇവര്‍ കുറ്റം സമ്മതിച്ചതായി പൊലിസ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top