യെമനില്‍ ആഭ്യന്തര യുദ്ധം രൂക്ഷമായി; രക്ഷപ്പെടാന്‍ കഴിയാതെ മലയാളികളടക്കം നിരവധി ഇന്ത്യാക്കാര്‍

yeman2സനാ : ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ നിരവധി മലയാളികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. സംഘര്‍ഷവും വ്യോമാക്രമണവും തുടരുന്ന പശ്ചാത്തലത്തില്‍ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് പലരും. വിമാനത്താവളങ്ങള്‍ അടച്ച സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങാനുള്ള സാധ്യതയും മങ്ങി. യെമനില്‍ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരോട് നാട്ടിലേക്ക് മടങ്ങി വരാന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഇന്ത്യന്‍ എംബസി രക്ഷിക്കാന്‍ യാതൊന്നും ചെയ്യുന്നില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ വിമാനത്താവളങ്ങള്‍ അടച്ചിട്ട സാഹചര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് എംബസിയെന്നും കാര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി. മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരാണ് യെമനിലുളളത്.

യെമന്‍ പ്രതിസന്ധി : കേന്ദ്രം ഇടപെടുന്നു, ഹെല്‍പ്പ്‌ലൈന്‍ തുറന്നു

സനാ: രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സനയിലെ ഇന്ത്യന്‍ എംബസിയില്‍ ഹെല്‍പ്പ്‌ലൈന്‍ തുറന്നു. ഇവിടെയുള്ള ഇന്ത്യക്കാരുടെ യാത്രാ രേഖകള്‍ ശരിയാക്കാന്‍ രണ്ട് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഇന്ത്യക്കാര്‍ യെമനിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

00967 734000658, 00967 734000657 എന്നിവയാണ് ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍.

അതേസമയം യെമനില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനു സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി കെ. സി ജോസഫ് പറഞ്ഞു. തിരുവനന്തപുരത്ത് നോര്‍ക്ക അടിയന്തര സെല്‍ തുറന്നു. പാസ്പോര്‍ട്ട് ഇല്ലാത്തവര്‍ക്ക് എക്സിറ്റ് പാസ് നല്‍കാന്‍ എംബസിക്കു കഴിയുമെന്നും കെ. സി ജോസഫ് അറിയിച്ചു.

Print Friendly, PDF & Email

Related News

Leave a Comment