പെന്തക്കോസ്ത് പ്രാര്‍ഥനാലയം തീയിട്ടു

kunnamkulam church attackതൃശൂര്‍ : കുന്നംകളം കാണിയാമ്പാല്‍ ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ പെന്തക്കോസ്ത് പ്രാര്‍ഥനാലയം വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെ തീയിട്ടു. നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ എം.ജി. ഇമ്മാനുവേലും കുടുംബവും ഹാള്‍ വളപ്പിലെ വീട്ടിലാണ് താമസിക്കുന്നത്. പാസ്റ്ററുടെ ഭാര്യ റെയ്ന്‍സി വാതില്‍ തുറന്നപ്പോഴാണ് ഹാളിന് മുന്നില്‍ തീപടര്‍ന്നത് കണ്ടത്. ഉടന്‍ ബഹളം കേട്ട് സമീപവാസികളും പാസ്റ്ററും ഓടിയത്തെി മോട്ടോര്‍ പമ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തുമ്പോഴേക്കും വാഹനങ്ങള്‍ കത്തി തീര്‍ന്നു. പാസ്റ്റര്‍ ഇമ്മാനുവേലിന്‍െറ മാരുതി 800 കാര്‍, സി.ടി 100 ബൈക്, മാസ്ട്രോ സ്കൂട്ടര്‍ എന്നിവയാണ് കത്തി നശിച്ചത്.

അക്രമികള്‍ പ്രാര്‍ഥനാലയത്തിന്‍െറ പിറകിലൂടെ ഓടിരക്ഷപ്പെടുകയായിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഈ പ്രദേശത്ത് രാഷ്ട്രീയ വിദ്വേഷത്തിന്‍െറ പേരില്‍ ഇതിന് മുമ്പും വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്.

1983ലാണ് ഈ പ്രാര്‍ഥനാലയം കാണിയാമ്പാലില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് സ്വന്തമായി കെട്ടിടം പണിതു. അവധിക്കാലത്ത് കുട്ടികള്‍ക്ക് ബൈബ്ള്‍ ക്ളാസ് സംഘടിപ്പിക്കാറുണ്ട്. രണ്ടുവര്‍ഷം മുമ്പ് ബൈബ്ള്‍ ക്ളാസ് വിദ്യാര്‍ഥികളെ ഒരു സംഘമാളുകള്‍ ഭീഷണിപ്പെടുത്തിയിരുന്നു. അടുത്തമാസം ആറിന് ക്ളാസ് ആരംഭിക്കാനിരിക്കെയാണ് ആക്രമണവും തീവെപ്പും. തീവെപ്പിന് മണ്ണെണ്ണയാണ് ഉപയോഗിച്ചതെന്ന് പരിശോധനയില്‍ കണ്ടത്തെി. പ്രാര്‍ഥനാലയത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ പെന്തക്കോസ്ത് സഭാ നേതാക്കള്‍ ഉത്കണ്ഠ പ്രകടിപ്പിച്ചു.

kunnamkulam chruch attack2

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News