താജ്മഹല്‍ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആര്‍.എസ്.എസ് അഭിഭാഷകര്‍

Taj_Mahal_in_March_2004

ന്യൂഡല്‍ഹി: താജ്മഹല്‍ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആര്‍.എസ്.എസ് അഭിഭാഷകന്‍ അഡ്വ. ഹരിശങ്കര്‍ ജെയിന്‍ അടക്കം ആറ് അഭിഭാഷകര്‍ ആഗ്ര സിറ്റി സിവില്‍ കോടതിയില്‍ ഹരജി നല്‍കി. ഇന്ത്യന്‍ പുരാവസ്തു വകുപ്പിന് കീഴിലുള്ള സ്മാരകത്തിന്‍െറ ഉടമ ആഗ്രേശ്വര്‍ മഹാദേവനാണെന്നാണ് ഹരജിക്കാരുടെ വാദം.

താജ് മഹലില്‍ സ്ഥാപിച്ചിരിക്കുന്ന ശവകുടീരങ്ങളെല്ലാം നീക്കണം. ഇവിടെ ഹിന്ദുക്കള്‍ക്ക് ശിവപൂജക്കുള്ള അനുവാദം നല്‍കണം. കിഴക്കും പടിഞ്ഞാറുമുള്ള കെട്ടിട സമുച്ചയങ്ങള്‍, ഇതിനു ചുറ്റുമുള്ള പൂന്തോട്ടം, പടിഞ്ഞാറ് -കിഴക്ക് -തെക്ക് ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കവാടങ്ങളോടു കൂടിയ മതിലുകള്‍ തുടങ്ങി മുഴുവന്‍ വസ്തുവകകളുടെയും ഉടമസ്ഥാവകാശം ഹിന്ദുക്കള്‍ക്കാണെന്നും ഹരജിയില്‍ അവകാശപ്പെടുന്നു.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News