താജ്മഹല്‍ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന ഹരജി തള്ളി

Zemanta Related Posts Thumbnail

ന്യൂഡല്‍ഹി: താജ്മഹല്‍ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന ആര്‍.എസ്.എസ് അഭിഭാഷകരുടെ ഹരജി ആഗ്ര സിവില്‍ കോടതി തള്ളി.

അഡ്വ. ഹരിശങ്കര്‍ ജെയിന്‍ അടക്കം ആറ് അഭിഭാഷകരാണ് കഴിഞ്ഞ ദിവസം പൊതുതാല്‍പര്യ ഹരജി നല്‍കിയത്. ആഗ്ര സിവില്‍ കോടതി നടപടിക്കെതിരെ അലഹബാദ് ഹൈകോടതിയെ സമീപിക്കുമെന്ന് ഹരജിക്കാരില്‍ ഒരാളായ രാജേഷ് കുല്‍ശ്രേഷ്ട്ര പറഞ്ഞു.

ഇന്ത്യന്‍ പുരാവസ്തു വകുപ്പിന് കീഴിലുള്ള സ്മാരകത്തിന്‍െറ ഉടമ ആഗ്രേശ്വര്‍ മഹാദേവനാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. ഇവിടെ പ്രാര്‍ഥിക്കാനുള്ള മുസ്ലിംകളുടെ അവകാശം അസാധുവാക്കി പകരം ഹിന്ദുക്കള്‍ക്ക് ശിവപൂജക്കുള്ള അനുവാദം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News