Flash News

അതിരാത്ര വേദിയില്‍ അഗ്നി ജ്വലിച്ചു

March 28, 2015 , സ്വന്തം ലേഖകന്‍

edappal-sukapuram-athirathramഎടപ്പാള്‍: ശുകപുരം സാഗ്നികം അതിരാത്രത്തിന്‍െറ പ്രധാന യജ്ഞവേദിയായ ശ്യേനചിതിയില്‍ അഗ്നിനിധാനം നടന്നു. ശനിയാഴ്ച ഉച്ചയോടെ അഗ്നിഹോത്രശാലയില്‍നിന്ന് അധ്വര്യൂ, യജമാനന്‍, ബ്രഹുല്‍, മൈത്രാ വരുണന്‍, ആഗ്നീധ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് അഗ്നി ചിതിയിലേക്ക് കൊണ്ടുവന്നത്. ശ്രീരുദ്രത്തിന്‍െറ ചമകഭാഗം ചൊല്ലി നെയ്യ് അഗ്നിയില്‍ ഹോമിച്ചു. അഗ്നിനിധാനത്തിന് മുമ്പ് ഘര്‍മോദ്യാസന ചടങ്ങ് നടന്നു. നവര്‍ഗ്യത്തിനുപയോഗിച്ച ഉപകരണങ്ങള്‍ ശ്വേനചിതിക്കുമേല്‍ വടക്കുഭാഗത്തായി പുരുഷ രൂപത്തില്‍ സ്ഥാപിക്കുന്ന ചടങ്ങാണ് ഘര്‍മോദ്യാസന. സോമലത സ്ഥാപിക്കുന്നതിനും ഇടിച്ച് പിഴിഞ്ഞ് സോമരസം എടുത്ത് സൂക്ഷിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ ഒരുക്കുന്ന ഹവിര്‍ധാന പ്രവര്‍ത്തനങ്ങളും സദസ്സ്, മാര്‍ജ്ജാലീയം, അഗ്നിധ്രീയം എന്നീ ഉപശാലകളുടെ നിര്‍മാണവും ശനിയാഴ്ച യാഗശാലയില്‍ നടന്നു.

ഈ ചടങ്ങുകള്‍ക്കുശേഷം പടിഞ്ഞാറെശാലയില്‍നിന്ന് അഗ്നീധ്രിയത്തിലേക്ക് അഗ്നിയും ഹവിര്‍ധാനത്തിലേക്ക് സോമലതയും കൊണ്ടുപോകുന്ന അഗ്നിഷോമ പ്രണയനയും ശേഷം അഗ്നിഷോമീയം, പശുഇഷ്ടി എന്നീ ചടങ്ങുകളും നടന്നു. അഹോരാത്രങ്ങളുടെ പ്രതീകമായ അഗ്നിഷോമന്മാര്‍ക്ക് പശുവിനെ (ആടിനെ) ബലിയായി നല്‍കുന്ന ചടങ്ങാണ് അഗ്നിഷോമീയം പശുഇഷ്ടി. സൂര്യാസ്തമയത്തിനുമുമ്പ് വപാഹോമവും അസ്തമയശേഷം പുരോസാശം, ഹവിസ്സ് ഹോമങ്ങളും നടന്നു. അതോടൊപ്പം അതിരാത്രത്തിന്‍െറ പത്താംദിവസം രാവിലെ നടക്കേണ്ട സോമഹൂതിക്കുള്ള സോമരസം തയാറാക്കുന്നതിനുള്ള ‘വസതീവരി’ എന്ന ജലസംഭരണവും ശനിയാഴ്ച നടന്ന ചടങ്ങുകളില്‍ പ്രധാനമാണ്.

സാഗ്നികം അതിരാത്രത്തിലെ പ്രധാന ചടങ്ങായ ആദ്യ സോമാഹുതി ഞായറാഴ്ച രാവിലെ സൂര്യോദയത്തിനുമുമ്പ് നടക്കും. ചടങ്ങ് ഉപാംശു ഹോമം എന്നും അറിയപ്പെടുന്നുണ്ട്. സോമാഹുതിക്ക് മുമ്പ്, ആഹിതാഗ്നികളായ യജമാനന്മാര്‍ക്ക് ദക്ഷിണ നല്‍കിയശേഷമാണ് സോമാഹുതി നടക്കുക. സൂര്യോദയത്തിനുശേഷം അന്തര്യാമഹോമം എന്ന സോമഹുതിയും നടക്കും.

sukapuram-athirathram


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top