Flash News

ഫലസ്തീന്റെ 85 ശതമാനം ഭൂപ്രദേശങ്ങള്‍ ഇസ്രയേല്‍ കൈയ്യേറി; കൈയ്യേറ്റം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു

March 31, 2015 , സ്വന്തം ലേഖകന്‍

palastine_3റാമല്ല : ഫലസ്തീനിലെ 85 ശതമാനം വരുന്ന ഭൂപ്രദേശങ്ങളും ഇസ്രയേല്‍ കൈയ്യേറിയപ്പോള്‍ ജനസംഖ്യയില്‍ 48 ശതമാനം വരുന്ന ഫലസ്തീന്‍ ജനത ജീവിക്കുന്നത് 15 ശതമാനം ഭൂമിയില്‍. ഫലസ്തീനിയന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (പിസിബിഎസ്)തിങ്കളാഴ്ച്ച പുറത്തുവിട്ട കണക്കുകളാണിത്. ഒരു ഇസ്രായേല്‍ പൗരന് ഉളളതിനേക്കാള്‍ അഞ്ചിലൊന്ന് താഴെ ഭൂമിമാത്രമാണ് ഒരു ഫലസ്തീന്‍ പൗരന് ഉള്ളത്. 27000 ചതുരശ്ര കിലോമീറ്റര്‍ വീസ്തീര്‍ണ്ണമുള്ള പ്രദേശമായിരുന്നു ചരിത്രത്തിലെ ഫലസ്തീനെന്ന് റിപ്പോര്‍ട്ട് ഓര്‍മ്മപ്പെടുത്തി.

ഓരോ വര്‍ഷവും ഇസ്രായേല്‍ അധിനിവേശ സര്‍ക്കാര്‍ ഫലസ്തീനികളുടെ ഭൂമി പിടിച്ചെടുത്തുകൊണ്ടിരിക്കുകയാണ്. ഫലസ്തീനികളുടെ വീടുകള്‍ തകര്‍ക്കുക മാത്രമല്ല പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള അനുമതി ഫലസ്തീനികള്‍ക്ക് നിരന്തരമായി നിഷേധിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അല്‍മഖ്ദിസി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കണക്കുകള്‍ പ്രകാരം, 2000-2014 കാലയളവില്‍ കിഴക്കന്‍ ജറൂസലേമിലെ 1342 കെട്ടിടങ്ങള്‍ ഇസ്രായേല്‍ അധികൃതര്‍ തകര്‍ത്തിട്ടുണ്ട്. 5760 ആളുകളാണ് ഇതിന്റെ ഫലമായി അഭയാര്‍ത്ഥികളായി മാറിയത്. ഇക്കാലയളവില്‍ തന്നെ 340 പേര്‍ക്ക് സ്വന്തം വീടുകള്‍ പൊളിച്ചു കളയേണ്ടതായി വന്നിട്ടുണ്ട്. 2014-ല്‍ ഗസ്സയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 9000 വീടുകളാണ് ഇസ്രായേല്‍ തകര്‍ത്തത്. 47000 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 327 സ്‌കൂളുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. കൂടാതെ ആറ് സര്‍വകലാശാലകള്‍ ഭാഗികമായി തകര്‍ന്നു.

ഇസ്രായേല്‍ ജനസംഖ്യയുടെ പകുതിയും താമസിക്കുന്നത് ജറൂസലേമിലാണ്. 2013 ഓടു കൂടി വെസ്റ്റ്ബാങ്കില്‍ 409 ജൂത പാര്‍പ്പിട കേന്ദ്രങ്ങളാണ് ഉയര്‍ന്നുവന്നത്. ചാവുകടലിനോട് ചേര്‍ന്നിട്ടുള്ള ഫലസ്തീന്‍ അധീന കടലോര പ്രദേശങ്ങളില്‍ ടൂറിസം പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നിന്നും ഫലസ്തീനെ ഇസ്രായേല്‍ നിരന്തരമായി തടഞ്ഞു കൊണ്ടിരിക്കുകയാണ്. ഇസ്രായേലിലെ ജൂത പാര്‍പ്പിട കേന്ദ്രങ്ങളില്‍ നിന്നും, വ്യവസായ ശാലകളില്‍ നിന്നുമുള്ള അഴുക്കുവെള്ളവും മറ്റു ഖരമാലിന്യങ്ങളും കൊണ്ടു വന്ന് തള്ളുന്നത് ഫലസ്തീന്റെ നിയന്ത്രണത്തിലുള്ള സമുദ്രാതിര്‍ത്തിയിലാണെന്ന് ഇസ്രായേലി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top