Flash News

അഴിമതിക്കാരായ മന്ത്രിമാരുടെ പേരുകള്‍ ഉടന്‍ പുറത്തുവിടുമെന്ന് ഗണേഷ്കുമാര്‍

March 31, 2015 , സ്വന്തം ലേഖകന്‍

ganeshതിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഴിമതിയെ ഒൗദ്യോഗികവത്കരിച്ചിരിക്കുകയാണെന്നും അഴിമതിക്കാരായ മറ്റ് മന്ത്രിമാരുടെയും വകുപ്പുകളുടെയും പേരുവിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ.

കോടികളുടെ അഴിമതി ആരോപണം നേരിട്ടിട്ടും രാജിവെക്കാതെ അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന മന്ത്രി കെ.എം. മാണി ധാര്‍മികതയെക്കുറിച്ച് ക്ലാസ് എടുക്കുന്ന ട്യൂഷന്‍ മാഷായി അധഃപതിച്ചിരിക്കുകയാണ്. കര്‍ഷക നേതാവെന്ന് സ്വയം വിശേഷിപ്പിക്കുന്ന മാണി ഇന്നേവരെ അവതരിപ്പിച്ചിട്ടുള്ള ബജറ്റുകളില്‍ റബര്‍ കര്‍ഷകര്‍ക്കായി ഒന്നും ചെയ്തിട്ടില്ല. അദ്ദേഹം അവതരിപ്പിച്ചു എന്നവകാശപ്പെടുന്ന 13ാം ബജറ്റില്‍ സിനിമാ വ്യവസായത്തിന് ഒന്നും നല്‍കിയിട്ടില്ലന്നും ഗണേഷ്കുമാര്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top