എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നാട്ടുകാരെ അക്രമിച്ചു

mdnതേഞ്ഞിപ്പലം: അമ്പതോളം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് നാട്ടുകാര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു. ചൊവ്വാഴ്ച രാത്രി ഏഴിന് ശേഷമായിരുന്നു കോഹിനൂര്‍ അങ്ങാടിയില്‍ നാട്ടുകാരെ അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം ഒത്തുതീര്‍പ്പാക്കുന്നതിന് എത്തിയതായിരുന്നു നാട്ടുകാര്‍. ഇതിനിടയിലാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നാട്ടുകാരെ മര്‍ദിച്ചത്. ആക്രമണം നടത്തിയ ശേഷം എസ്.എഫ്.ഐക്കാര്‍ കോളജ് ഹോസ്റ്റലിലേക്ക് ഓടി ഒളിക്കുകയായിരുന്നു.

ആക്രമണം നടത്തിയവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. ആക്രമണത്തെ തുടര്‍ന്ന് രാത്രി എട്ട് മുതല്‍ നാട്ടുകാര്‍ കോളജ് ഉപരോധിച്ചു. രാത്രി ഏറെ വൈകിയും സ്ഥലത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. കനത്ത പൊലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.

എന്‍ജിനിയറിങ് കോളജിലെ ക്ലാസ് റൂം മാറ്റിയതിനെ ചൊല്ലി രണ്ട് ദിവസമായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളജില്‍ സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. ഇതിന്‍െറ പേരില്‍ പ്രിന്‍സിപ്പലിനെ ബന്ദിയാക്കിയിരുന്നു.

Print Friendly, PDF & Email

Leave a Comment